ദുരൂഹസാഹചര്യത്തില്‍ അയൽവാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയിലും ഒരാള്‍ തൂങ്ങിമരിച്ച നിലയിലുംകാണപ്പെട്ടു

കോഴിക്കോട്. കായക്കൊടിയിൽ അയൽവാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയിലും ഒരാള്‍ തൂങ്ങിമരിച്ച നിലയിലുംകാണപ്പെട്ടു. കായക്കൊടി ഈന്തുള്ള തറേമ്മൽ വണ്ണാന്റ പറമ്പത്ത് ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലും അയൽവാസിയായ രാജീവനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അൻപത്തിയൊന്നുകാരനായ ബാബുവിന്റെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കഴുത്ത് മുക്കാൽ ഭാഗം വേർപ്പെട്ട നിലയിലാണ്. വയറിൽ കുത്തേറ്റ് കുടൽ പുറത്തായ നിലയിലുമാണ്. രാവിലെ എട്ടു മണിയോടെ ഭാര്യയാണ് ബാബുവിന്റെ മൃതദേഹം കണ്ടത്. പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെയാണ് അയൽവീടിന്റെ പുറകു വശത്ത് വിറകു പുരയിൽ രാജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപാലം പോലീസ് അന്വേഷണം തുടങ്ങി. പ്രവാസിയായിരുന്ന ബാബു ഹോട്ടൽ തൊഴിലാളിയാണ്. രാജീവൻ ഓട്ടോ ഡ്രൈവറാണ്.

Advertisement