സിനിമയിലും സീരിയലിലും വേഷം നൽകാമെന്ന് വാഗദാനം; യുവതികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടു; തൃശൂർ സ്വദേശി പിടിയിൽ

ചെന്നൈ: ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും വേഷം നൽകാമെന്നും സ്വകാര്യ കമ്പനികളിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് പിടിയിൽ.

29കാരനായ തൃശൂർ സ്വദേശി കിരൺ കുമാറിനെയാണ് തമിഴ്‌നാട് പൊലീസ് അണ്ണാനഗറിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

അണ്ണാനഗറിലെ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടിൽ ഇത്തരം ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് കിരൺ കുമാറിനെ പിടികൂടിയത്. അവിടെ നിന്ന ഒരു വിദേശ വനിത ഉൾപ്പടെ രണ്ടുസ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. ഇയാൾ ഇടനിലക്കാരനായി നിന്നാണ് പെൺകുട്ടികളെ വിവിധ അപ്പാർട്ടുമെന്റുകളിലും ബംഗ്ലാവിലും എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement