കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലും ഹോസ്റ്റൽ വിദ്യാർഥിനികളുടെ രാത്രി സമരം

ആലപ്പുഴ. കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലും ഹോസ്റ്റൽ വിദ്യാർഥിനികളുടെ രാത്രി സമരം .പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന്‌ മുന്നിൽ പ്രതിഷേധവുമായി ഇറങ്ങിയത്.
കർഫ്യൂ സമയം നീട്ടണം എന്നാണ് പ്രധാന ആവശ്യം. അൽപ്പസമയം വൈകി എത്തുന്നവരെ മണിക്കൂറുകളോളം പുറത്ത് നിർത്തുന്നതായി വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. SFI യുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ കുത്തിയിരിപ്പ് സമരം നടത്തിയത്

Advertisement