കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് മേൽക്കൈ

Advertisement

കോഴിക്കോട്.കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് മേൽക്കൈ.174 കോളേജുകളിൽ 131 യൂണിയനുകൾ പിടിച്ചെടുത്തതായി എസ്.എഫ് ഐ അവകാശപ്പെട്ടു.
230 ലധികം യു.യു.സിമാർ എസ് എഫ് ഐ പാനലിൽ ജയിച്ചു കയറി. 200 ലധികം യു.യു.സിമാർ എം.എസ്.എഫിനും 30 എണ്ണം കെ.എസ്.യുവിനും ലഭിച്ചു.കോഴിക്കോട് ചേള ന്നൂർ എസ് എൻ കോളേജിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് കെ എസ് യൂ എസ് എഫ് ഐ സംഘർഷമുണ്ടായി.കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ വി ടി സൂരജ് ഉൾപ്പെടെ അഞ്ചു പേർക് പരുക്കേറ്റു.
കോളേജ് തെരെഞ്ഞെടുപ്പിന് ശേഷം നടന്ന കെ എസ് യൂ പ്രകടനതിനിടെ ആയിരുന്നു സംഘർഷം.

Advertisement