ലാലേട്ടനെപ്പറ്റി താന്‍ പറഞ്ഞതായി പ്രചരിക്കുന്നതിനെപ്പറ്റി,ഹണിറോസ്

ഹണിറോസ് മലയാളി വല്ലാത്ത അടുപ്പം കാട്ടുന്ന നടിയാണ്. 2005 ല്‍ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഹണി ഇടക്ക് സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്താലും വീണ്ടും എല്ലാവരുടെയും മനസ്സില്‍ സ്ഥാനം നേടുന്ന ഒരു കഥാപാത്രവുമായി തിരിച്ചു വരികയാണ് പതിവ്. പലപ്പോഴും ലക്കി സ്റ്റാര്‍ ആയി പല നടന്മാര്‍ക്കും ഭാഗ്യനടിയായാണ് വരവ്. ഇപ്പോഴിതാ മോണ്‍സ്റ്ററിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. തന്റേത് എന്ന പേരില്‍ അടുത്തിടെ പ്രചരിച്ച ചില ചില പ്രസ്താവനകളില്‍ തനിക്ക് ഒരു മനസറിവുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കയാണ് ഹണി. താന്‍ പോലും അറിയാതെയാണ് അത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്നു ഹണി പറയുന്നു.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് താന്‍ ഇന്നീ നിലയില്‍ എത്തിയതെന്ന് പ്രമുഖ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണി പറയുന്നു. എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ലാലേട്ടന്‍ ഒരു കൈതാങ്ങ് ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ പ്രസ്താവന പറയേണ്ട ഒരു സാഹചര്യവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല- ഹണി പറയുന്നു.

ജീവിതത്തില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ലാല്‍ സാര്‍. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുമ്പോള്‍ അദ്ദേഹത്തിന് എത്രത്തോളം പ്രശ്‌നം ഉണ്ടാകും എന്നാണ് ഞാന്‍ ഓര്‍ത്തത്. ഇതിനെതിരെ പരാതിപ്പെടാം എന്ന് ആദ്യം കരുതി എന്നാല്‍ ലാല്‍ സര്‍ കൂടി ഉള്‍പ്പെടുന്ന കാര്യമായതുകൊണ്ടു ആ ചിന്ത ഉപേക്ഷിച്ചു. പിന്നീട് സത്യാവസ്ഥ പറയാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു,
അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ശ്രദ്ധിക്കാന്‍ പോവേണ്ടെന്നാണ്”, അദ്ദേഹത്തിന്റെ മറുപടിയെന്നും’, ഹണി പറയുന്നു.

.

വിവാഹിതയാകാന്‍ താല്‍പര്യമില്ല എന്നൊന്നും ഇന്ന് പറയില്ല. കരിയറിന്റെ തുടക്കത്തില്‍ എങ്ങാനും പറഞ്ഞതാകാം അത്. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താന്‍. ഇഷ്ടപ്പെടുന്ന ഒരാള്‍ വന്നാല്‍ ഒരുപക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തേക്കുമെന്നും ഹണി അഭിമുഖത്തില്‍ പറയുന്നു.

Advertisement