ഗവർണർ ഏകാധിപതിയെപോലെ പെരുമാറുന്നു, ശിവന്‍കുട്ടി

Advertisement

പീരുമേട്.ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണ്.
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണറുടേത്.
വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണന്നും, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി ഇടുക്കി പീരുമേട്ടിൽ പറഞ്ഞു.

Advertisement