നബി ദിന റാലിയിൽ പാട്ടും പാടി ആളുകളെ കയ്യിലെടുത്ത് രമ്യാഹരിദാസ് എംപി

Advertisement

പാലക്കാട്: ആലത്തൂർ എം പി രമ്യ ഹരിദാസ് പാട്ടുപാടി പലപ്പോഴും കയ്യടി നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലത്തും ശേഷവുമെല്ലാം രമ്യയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ നബിദിന റാലിക്കിടെയുള്ള രമ്യ ഹരിദാസിൻറെ പാട്ടും സോഷ്യൽ മീഡിയയുടെ മനം കീഴടക്കുകയാണ്. സ്വന്തം മണ്ഡലത്തിൽ നടന്ന നബിദിന പരിപാടിയിലാണ് സ്നേഹം പങ്കിടാൻ രമ്യ ഹരിദാസ് എത്തിയത്. എല്ലാവരോടും പുഞ്ചിരിച്ച് സംസാരിച്ച ശേഷമാണ് രമ്യ നബിദിന പാട്ടുപാടിയത്.

രമ്യയുടെ നബിദിന പാട്ടിൻറെ വീഡിയോ യു ഡി എഫ് പേജിലടക്കം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രമ്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. രമ്യയുടെ പാട്ടിനെ അഭിനന്ദിക്കുന്നതിനൊപ്പം മതസൗഹാർദ്ദത്തെക്കുറിച്ചും ചിലർ കമൻറിടുന്നുണ്ട്. പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ടാണെന്ന് കുറിക്കുന്നവരും കുറവല്ല.

Advertisement