വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരുന്നതിനെ തുടർന്ന് രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു

Advertisement

തൃശൂര്‍.വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരുന്നതിനെ തുടർന്ന് തൃശ്ശൂര്‍ കുന്നംകുളം പെരുമ്പിലാവിൽ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു. ബസ്സിൽ കയറാൻ ബസ്സിനു പുറകിൽ വിദ്യാർത്ഥികളുടെ നെട്ടോട്ടം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.പി ബസുകള്‍ തടഞ്ഞത്.

വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സുകളെ കണ്ടതോടെ ഇതുവഴി സഞ്ചരിച്ചിരുന്ന ആലത്തൂർ എം പി രമ്യ ഹരിദാസ് വിദ്യാർത്ഥികളോട് കാര്യങ്ങൾ തിരക്കി. ഇതുവഴി പോകുന്ന ഒറ്റ ബസ്സുകളും സ്റ്റോപ്പിൽ നിർത്തി കറ്റുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി കേട്ടതോടെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് പിന്നീട് വരുന്ന ബസ്സുകൾ കൈകാട്ടി നിർത്തിച്ചത്. ഒരു ബസ്സിലെ ജീവനക്കാരൻ ഇത് ദീർഘ ദൂര ബസ്സാണെന്നും ഈ ബസ്സിൽ കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടതോടെ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റി. ഇതിനിടെ എംപിക്കെതിരെ ഒരു ജീവനക്കാരൻ കയർത്തു സംസാരിച്ചുതോടെ ജീവനക്കാരും നാട്ടുകാരും പൊതുപ്രവർത്തകരും ഏറെ നേരം തർക്കമായി. ഒടുവിൽ എം പി പോലീസിനെ വിളിച്ച് ബസ്സിൽ മുഴുവൻ വിദ്യാർത്ഥികളെയും കയറ്റി പോയാൽ മതി എന്ന് പറഞ്ഞതിനെ തുടർന്നാണ് ബസ് ജീവനക്കാർ ബസ്സിൽ വിദ്യാർത്ഥികളെ കയറ്റാൻ തയ്യാറായത്. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരുമ്പിലാവിൽ സ്ഥിരമായി വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്തതിനെ തുടർന്ന് രമ്യ ഹരിദാസ് എം പി കുന്നംകുളം എ സി പിക്ക് പരാതി നൽകി. ബുധനാഴ്ച മുതൽ പെരുമ്പിലാവിൽ നിർത്താത്ത ബസ്സുകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് പരിശോധന ശക്തമാക്കുമെന്ന് എസിപി അറിയിച്ചു.

.picture file

Advertisement