സിപിഐ വനിതാ നേതാവിന്റെ പീഡന പരാതി: സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി

Advertisement

കോഴിക്കോട്: സി പി ഐ വനിതാ നേതാവിൻ്റെ പീഡന പരാതിയിൽ സി പി ഐ എം നേതാവിനെതിരെ പാർട്ടി നടപടി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് അംഗവും പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗവുമായ കെ.പി.ബിജുവിനെ സി.പി.ഐ.എം പുറത്താക്കി.

കഴിഞ്ഞ മാസം പതിനഞ്ചിനാണ് മേപ്പയ്യൂർ പൊലീസ് ബിജുവിനെതിരെ കേസെടുത്തത്. പഞ്ചായത്തംഗത്വം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംഘടനാ തലത്തിൽ നടപടി ഉണ്ടായത്. അതേസമയം പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.

Advertisement