കണ്ടല്‍ ദിനാചരണം: ശാസ്താംകോട്ട തടാക തീരത്ത്

ശാസ്താംകോട്ട: കണ്ടല്‍ ദിനാചരണത്തോട് അനുബന്ധിച്ച് ശാസ്താംകോട്ട തടാക തീരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടു. കായല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ എംപി ടി എന്‍ സീമമുഖ്യപ്രഭാഷണവും കണ്ടല്‍ച്ചെടി നടീല്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.

മണ്ണൊലിപ്പ് തടയുന്നതിനും തീരസംരക്ഷണത്തിനും സൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ടാണ് കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മുന്‍ എംപി അഡ്വ.സോമപ്രസാദും പരിപാടിയില്‍ പങ്കെടുത്തു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കായല്‍കൂട്ടായ്മ പ്രസിഡന്റ് ടി സിനു, രക്ഷാധികാരി എസ് ദിലീപ് കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പി വി ദിവാകരന്‍, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത, പഞ്ചായത്തംഗം ആര്‍ ഹരികുമാര്‍, ആര്‍ ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement