ബി​ഗ് ടിക്കറ്റ്: AED 100,000 സ്വന്തമാക്കി രണ്ട് ഇന്ത്യൻ പ്രവാസികൾ, ആ ഭാ​ഗ്യശാലികൾ മനോജും ​ഗിരീഷും

Advertisement

ദുബായ്: ബി​ഗ് ടിക്കറ്റ്: AED 100,000 സ്വന്തമാക്കി രണ്ട് ഇന്ത്യൻ പ്രവാസികൾ,മനോജ് മുർജാനി, ​ഗീരീഷ് അദാനി എന്നിവരെയാണ് ഇക്കുറി ഭാ​ഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്.

മനോജ് മുർജാനി

അജ്മനിൽ താമസിക്കുന്ന 47 വയസ്സുകാരനായ മനോജ് റീട്ടെയ്ൽ മേഖലയിൽ ജോലിനോക്കുന്നു. ഏഴു വർഷമായി തുടർച്ചയായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് അദ്ദേഹം. “ഞാൻ ഹാപ്പിയാണ്. എനിക്ക് ഡാൻസ് ചെയ്യാൻ തോന്നുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞാൻ. ഒരു ദിവസം ബി​ഗ് ടിക്കറ്റ് വിജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ വിജയം ദൈവത്തിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിക്കുകയാണ്. ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട്.” പ്രൈസ് മണി കൊണ്ട് എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് മനോജ് നൽകുന്ന ഉത്തരം: എന്റെ നാലു വയസ്സുകാരി മകൾ എപ്പോഴും ഫോണിലൂടെ എന്നോടു ചോദിക്കുന്നത്, എന്നാണ് അവൾക്ക് ദുബായ് കാണാൻ പറ്റുക എന്നാണ്. എന്റെ കുടുംബത്തിന് ഒരു ഫാമിലി വെക്കേഷനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

അബ്ദുൾ മൊതലബ്

ബം​ഗ്ലദേശിൽ നിന്നുള്ള 55 വയസ്സുകാരനായ പ്രവാസിയാണ് അബ്ദുൾ. നിലവിൽ ഫുജൈറയിലാണ് താമസം. മൂന്നു വർഷമായി സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. നേരത്തെ സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബി​ഗ് ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നാൽ സുഹൃത്തുക്കൾ അദ്ദേഹത്തെ ഒഴിവാക്കിയതോടെ സ്വയം ടിക്കറ്റെടുക്കാൻ തുടങ്ങി. ബം​ഗ്ലാദേശിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ് അബ്ദുൾ പദ്ധതിയിടുന്നത്. ആവശ്യക്കാർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.

​ഗിരിഷ് അദ്വാനി

ദുബായ് ന​ഗരത്തിൽ താമസിക്കുന്ന 48 വയസ്സുകാരനായ അദ്വാനി നാല് മാസം മുൻപാണ് ബി​ഗ് ടിക്കറ്റ് വാങ്ങാൻ ആരംഭിച്ചത്. “സമ്മാനം ലഭിച്ചെന്ന ഫോൺകോൾ കിട്ടിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ചിരുന്നില്ല, സമ്മാനം ലഭിക്കുമെന്ന്. ബി​ഗ് ടിക്കറ്റ് വെബ് പേജിന്റെ സ്ക്രീൻഷോട്ട് ഞാൻ ഭാര്യയ്ക്ക് അയച്ചുനൽകി. അവളും വിശ്വസിച്ചില്ല. ഞാൻ ആകെ ഹാപ്പിയാണ്. ഷോക്കിലും. ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല സമ്മാനം എങ്ങനെ വിനിയോ​ഗിക്കണം എന്ന്. ഇത് വലിയൊരു തുകയാണ്. എല്ലാവരും ബി​ഗ് ടിക്കറ്റ് എടുക്കണം എന്നതാണ് എനിക്ക് പറയാനുള്ളത്, എപ്പോഴാണ് നിങ്ങൾക്ക് സമ്മാനം ലഭിക്കുക എന്ന് പറയാനാകില്ലല്ലോ!”

അലി അലി

ബഹ്റൈനിൽ നിന്നുള്ള അലി ദുബായിൽ ക്യാബിൻ ക്രൂ ആയി ജോലി നോക്കുകയാണ്. മൂന്നു വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. “വലിയ വാർത്തയാണിത്! ആദ്യമായാണ് ഞാൻ ഇത് വിജയിക്കുന്നത്. പക്ഷേ, വലിയ വിജയങ്ങളിലേക്കുള്ള തുടക്കമായി ഇത് മാറുമെന്നാണ് എന്റെ പ്രതീക്ഷ.” സമ്മാനത്തുകയിൽ ഒരു പങ്കുകൊണ്ട് തന്റെ കടങ്ങൾ വീട്ടാനാണ് അലി ആ​ഗ്രഹിക്കുന്നത്.

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് കളിക്കുന്നവർ ഓട്ടോമാറ്റിക് ആയി വീക്കിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഓരോ ആഴ്ച്ചയും നാലുപേർക്ക് AED 100,000 വീതം നേടാം. പ്രൊമോഷൻ തീയതികളിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസും നേടാൻ അവസരമുണ്ട്. ഓ​ഗസ്റ്റ് 31 വരെയാണ് ടിക്കറ്റ് എടുക്കാനാകുക. www.bigticket.ae വെബ്സൈറ്റിലും അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാണ്.

The upcoming weekly e-draw dates:

Promotion 3: 18th – 24th August & Draw Date- 25th August (Friday)

Promotion 4: 25th – 31st August & Draw Date – 1st September (Friday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

Advertisement