വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ സംശയം; പരിശോധനയിൽ പിടിച്ചെടുത്തത് 10 കിലോ കഞ്ചാവ്

Advertisement

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കഞ്ചാവ് കണ്ടെടുത്തു. വിദേശത്തു നിന്ന് ഖത്തർ തലസ്ഥാനത്തെത്തിയ യാത്രക്കാരനിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്.

ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ ഭദ്രമായി പൊതിഞ്ഞ മൂന്ന് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിനുള്ളിലായിരുന്നു കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ നിരവധി ചിത്രങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ആകെ 10.466 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജിലുണ്ടായിരുന്നത്.

Advertisement