മൂന്ന്​ മാസമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Advertisement

ദുബായ്: മൂന്ന്​ മാസമായി ദുബായിലെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ ചെന്ത്രാപ്പിന്നി കോഴിത്തുമ്പ്​ മതിലകത്ത്​ വീട്ടിൽ മുഹമ്മദ്​ നസീറാണ്​ (48) മരിച്ചത്​.

ഡിസംബറിൽ മരിച്ച നസീറിന്‍റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെ തുടർന്ന്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ​പൊലീസിൽ നിന്ന്​ വിവരം അറിയിച്ചതിനെ തുടർന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ്​ ബന്ധുക്കളെ കണ്ടെത്തിയത്​.

പിതാവ്​: മുഹമ്മദ്​. മാതാവ്​: നബീസ. ഭാര്യ: ഷീബ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Advertisement