അർബുദത്തിനെതിരെ പ്രതിരോധം: ടെറി ഫോക്സ് റൺ ശനിയാഴ്ച

Advertisement

റാസൽഖൈമ: അർബുദത്തിനെതിരായ പ്ര തിരോധ-ബോധവത്കരണ പരിപാടിയുടെ ഭാഗമായി റാസൽഖൈമയിൽ ശനിയാഴ്ച ടെ റി ഫോക്സ് റൺ നടക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭര ണാധിപനുമായ ശൈഖ് സഊദ് ബിൻ സഖ ർ ആൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തി ൽ സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാ രിറ്റിയും ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമാ യി സഹകരിച്ച് നടക്കുന്ന പരിപാടിയിൽ എ ല്ലാവിഭാഗം ആളുകൾക്കും പങ്കാളികളാകാം.അൽ ഖാസിം കോർണീഷ് റോഡിൽ രാവി ലെ ഒമ്പതിന് തുടങ്ങുന്ന പരിപാടിയുടെ രജി സ്ട്രേഷൻ രാവിലെ ഏഴ് മുതൽ ആരംഭി ക്കും. രാവിലെ ആറു മുതൽ അൽഖാസിം കോർണീഷ് റോഡിൽ ഗതാഗത നിയന്ത്രണ മേർപ്പെടുത്തും. റാക് അക്കാദമി, ശൈഖ് സാ യിദ് മസ്ജിദ് തുടങ്ങിയിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
ഇലക്ട്രിക് സ്കൂട്ടറുകൾ, ബൈക്കുകൾ, നാ യ്ക്കൾ എന്നിവക്ക് ടെറി ഫോക്സ് റണ്ണിൽ നിരോധമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.
എല്ലാ വിഭാഗം ജനങ്ങളുടെയും ഒരുമിച്ച് പ്രവ ർത്തനം സമൂഹത്തിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അർബുദ ത്തിനെതിരായ പോരാട്ടം ഊർജ്ജസ്വലമാ ക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Advertisement