അന്യഗ്രഹ ജീവികളുടെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് സമ്മാനമായി ഒരു മില്യണ്‍ ഡോളര്‍ സ്വന്തമാക്കാം

Advertisement

അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥമാണോ? അന്യഗ്രഹ ജീവികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, അവ ഇല്ലെന്ന് ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഹോം സെക്യൂരിറ്റി കമ്പനിയായ റിംഗ് അതിന്റെ തെളിവ് തേടുകയാണ്. ഈ ഹാലോവീന്‍ സീസണില്‍ കമ്പനി ഒരു മില്യണ്‍ ഡോളര്‍ (8.32 കോടി രൂപ) സമ്മാനത്തുകയുള്ള ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോം റിംഗ് ക്യാമറയില്‍ പകര്‍ത്തിയ അന്യഗ്രഹ ജീവികളുടെ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സമ്മാന തുകയായ ഒരു മില്യണ്‍ ഡോളര്‍ സ്വന്തമാക്കാം. ഒരാഴ്ച മുമ്പ് പങ്കിട്ട ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഹാലോവീന്‍ മത്സരം ‘റിംഗ്‌സ് മില്യണ്‍ ഡോളര്‍ സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാ ടെറസ്ട്രിയല്‍സ്’ അവതരിപ്പിച്ചത്.
കമ്പനിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്, ”ഏകദേശം 100 വര്‍ഷമായി, ശാസ്ത്രജ്ഞരും വിദഗ്ധരും സാധരണക്കാരും അന്യഗ്രഹ കാഴ്ചകളുടെ കഥകളും വീഡിയോ ക്ലിപ്പുകളും പങ്കിടുന്നത് തുടരുകയാണ്. പുതിയ കാഴ്ചകളും ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം ജീവരൂപങ്ങള്‍ നിലനില്‍ക്കുമെന്നതിന് കൂടുതല്‍ തെളിവുകളും ഉള്ളതിനാല്‍, നിങ്ങളുടെ മുന്‍വാതിലിന് പുറത്ത് അന്യഗ്രഹ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്, ഈ മറ്റൊരു ലോക പ്രതിഭാസങ്ങള്‍ പിടിച്ചെടുക്കുന്നതിന് പ്രതിഫലം നല്‍കുക എന്നതാണ് റിംഗ് ലക്ഷ്യമിടുന്നത്. വ്യവസ്ഥകള്‍ ലളിതമാണ്, നിങ്ങളുടെ വീട്ടിലെ റിംഗ് ക്യാമറയില്‍ അന്യഗ്രജീവിയുടെ കാഴ്ച പകര്‍ത്തണം, നിങ്ങള്‍ അമേരിക്കയില്‍ താമസക്കാരനായിരിക്കണം. ഇന്‍ഡോര്‍ അല്ലെങ്കില്‍ ഔട്ട്‌ഡോര്‍ റിംഗ് ഉപകരണത്തില്‍ അന്യഗ്രഹ ജീവിതത്തിന്റെ ശാസ്ത്രീയ തെളിവുകള്‍ പിടിച്ചെടുക്കുന്ന ഒരു അമേരിക്കന്‍ നിവാസിക്ക് റിംഗ് 10,00,000 ഡോളര്‍ (8.32 കോടി) ഗ്രാന്‍ഡ് പ്രൈസ് വാഗ്ദാനം ചെയ്യുന്നു,’
കമ്പനിക്ക് സമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരു ബഹിരാകാശ, അന്യഗ്രഹ വിദഗ്ധന്‍ അവലോകനം ചെയ്യും, എല്ലാം ശരിയാണെങ്കില്‍, ഈ ഹാലോവീനില്‍ ഒരു കോടീശ്വരനാകാനുള്ള അവസരമാണ് റിംഗ് മുന്നോട്ട് വയ്ക്കുന്നത്. തീര്‍ന്നില്ല ഇനി യഥാര്‍ത്ഥ അന്യഗ്രഹ ജീവിയെ കിട്ടിയില്ലെങ്കിലും സാരമല്ല, റിംഗ് ക്യാമറ ഉപയോഗിച്ച് സംഭവത്തിന്റെ ഒരു സര്‍ഗാന്മക ചിത്രീകരണം നടത്തിയാലും മതി. ഈ വിഭാഗത്തില്‍ വിജയി ആകുന്നവര്‍ക്ക് 500 ഡോളര്‍ (41,595 രൂപ) ആമസോണ്‍ സമ്മാന കാര്‍ഡ് നേടാനുള്ള അവസരമുണ്ട്. 2023 നവംബര്‍ 3-ന് രാത്രി 11:59 ന് മത്സരം അവസാനിക്കുമെന്നും അറിപ്പില്‍ പറയുന്നു.

Advertisement