അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2400 കടന്നതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2400 കടന്നതായി ഔദ്യോഗിക അറിയിപ്പ്. താലിബാൻ ഭരണകൂടം ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം ആറരയോടെയാണ് പ്രവിശ്യാ തലസ്ഥാനമായ ഹെറാത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂകമ്പത്തിന് ശേഷം എട്ട് തുടർ ചലനങ്ങളുമുണ്ടായി. വ്യാപക നാശനഷ്ടമാണ് ഇതേ തുടർന്ന് സംഭവിച്ചത്

പടിഞ്ഞാറൻ അഫ്ഗാനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഭൂകമ്പത്തിൽ ആറ് ഗ്രാമങ്ങൾ പൂർണമായും തകർന്നു. നിരവധി കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Advertisement