ബാത്ത് റൂമിൽ പോകുമ്പോഴും ഭക്ഷണം കഴിക്കാൻ പോകുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് നിർദ്ദേശം; വൈറലായ കുറിപ്പ് !

ജീവനക്കാർ ബാത്ത് റൂമിൽ പോകുമ്പോഴും ലഞ്ച് ബ്രേക്ക് എടുക്കുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് തൊഴിലുടമ ആവശ്യപ്പെട്ടെന്ന ഒരു ജീവനക്കാരൻറെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അടുത്ത കാലത്തായി തൊഴിൽ നിയമങ്ങൾ പലതും ലംഘിക്കപ്പെടുന്നത് വാർത്തയാകാറുണ്ട്.

വ്യവസായ വിപ്ലവത്തിന് പിന്നാലെ 18 -ാം നൂറ്റാണ്ടിൻറെ ഒടുവിലും 19 -ാം നൂറ്റാണ്ടിൻറെ തുടക്കത്തിലും യൂറോപ്പിൽ ശക്തമായിരുന്ന തൊഴിലാളി പ്രക്ഷോഭങ്ങളാണ് ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് മാന്യമായ തൊഴിൽ സാഹചര്യവും വേതനവും ഒരുക്കുന്നതിന് സഹായിച്ചത്. എന്നാൽ, 20 -ാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഉയർന്നുവന്ന പുതിയ തൊഴിൽ മേഖല ശക്തമായതും 21 -ാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ലോകമെങ്ങും വ്യാപിച്ച കൊവിഡ് രോഗ വ്യാപനവും തൊഴിൽ നിയമങ്ങൾ ലോകവ്യാപകമായി ലംഘിക്കപ്പെടുന്നതിന് കാരണമായി. അടുത്ത കാലത്തായി തൊഴിലിടങ്ങളിലെ സ്വാതന്ത്ര്യം പരിമിതപ്പെടുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ തൊഴിലുടമകൾ കൊണ്ടുവരുന്നതായി ഉള്ള പരാതികൾ സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് റെഡ്ഡിറ്റിൽ ഉന്നയിക്കപ്പെട്ട ഈ പരാതി.

“ഞങ്ങൾ ബാത്‌റൂമിൽ പോകുമ്പോഴോ ഉച്ചഭക്ഷണം കഴിക്കുമ്പോഴോ സൈൻ ഔട്ട് ചെയ്യണമെന്ന് എൻറെ പുതിയ ബോസ് ആഗ്രഹിക്കുന്നു. ഞാൻ അത് ചെയ്യാൻ വിസമ്മതിക്കുകയും എഴുതിത്തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ എന്ത് ചെയ്യണം?” Maleficent_Ad7033 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് ചോദിച്ചു. പിന്നാലെ അദ്ദേഹം എന്താണ് പ്രശ്നമെന്ന് വിശദമാക്കി. ‘ഞാൻ 18 വർഷമായി ഈ കമ്പനിയിലുണ്ട്. ഞാൻ എൻറെ ടീമിലെ ഉയർന്ന പ്രകടനമുള്ള ഒരു മുതിർന്ന അംഗമാണ്. എൻറെ പഴയ ബോസ് പുതിയൊരു ജോലി ഏറ്റെടുത്തു, പുതിയ ബോസ് ഒരു കഴുതയാണ്, അയാൾക്ക് ഞങ്ങൾ എപ്പോഴും എവിടെയാണെന്ന് അറിയണം. എനിക്ക് ഏകദേശം 40 വയസ്സായി, ഞാൻ അയാളുടെ മുറിയിലേക്ക് പോകുന്നില്ല, ബാത്ത്റൂമിലേക്ക് പോകുന്നുവെന്ന് അറിയിക്കാൻ എൻറെ ഇടതുവശത്തെ ഡോട്ട് സ്ലൈഡ് ചെയ്യണം. ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത് കണ്ടിരിക്കാം.പക്ഷേ, ഞങ്ങൾക്ക് എല്ലാ ദിവസവും 30 മിനിറ്റ് ഉച്ചഭക്ഷണമുണ്ട്, അതിനാൽ എൻറെ ഈ അഭിപ്രായത്തിൽ കാര്യമല്ല. എന്നാൽ ഞാൻ ബാത്ത്‌റൂമിൽ പോകുമ്പോൾ സൈൻ ഔട്ട് ചെയ്യാത്തതിനാൽ, “അനുസരണക്കേട്” അല്ലെങ്കിൽ “നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത്” എന്നതിന് അവരെൻറെ പേരെഴുതുമെന്ന് പറഞ്ഞു. ഞാൻ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്, പക്ഷേ, എൻറെ എഞ്ചിനീയറിംഗ് ഡിസൈൻ ഫീൽഡിൽ ഞാൻ കൂടുതൽ സമ്പാദിക്കുന്നു. എൻറെ നേട്ടങ്ങൾ നല്ലതാണ്, കൂടാതെ എനിക്ക് പ്രതിവർഷം അഞ്ച് ആഴ്ച അവധി ലഭിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ HR-ലേക്ക് പോകാൻ ഞാൻ ആലോചിക്കുന്നു. നിങ്ങൾ എന്തുചെയ്യും?” അദ്ദേഹം ചോദിക്കുന്നു.

രണ്ട് ദിവസം കൊണ്ട് ഈ കുറിപ്പ് ഇരുപത്തിരണ്ടായിരത്തിന് മേലെ ആളുകൾ ലൈക്ക് ചെയ്തു. നിരവധി പേർ ഷെയർ ചെയ്തു. ഏതാണ്ട് രണ്ടായിരത്തിലേറെ പേർ തങ്ങളുടെ അഭിപ്രായങ്ങളെഴുതാൻ എത്തി. ചിലർ അഭിപ്രായപ്പെട്ടത്, ‘ഇക്കാര്യത്തിൽ എച്ച് ആർ അനുകൂല നിലപാടെടുക്കാൻ സാധ്യതയില്ല. പക്ഷേ, നിങ്ങൾ പരാതിപ്പെടാതെ പരാതിപ്പെടണം,’ എന്നായിരുന്നു. ‘ഇതെല്ലാം ‘power’നെക്കുറിച്ചാണ്, ബാത്ത്റൂം ബ്രേക്കുകളുമായി ഇതിന് ഒരു ബന്ധവുമില്ല.’ മറ്റൊരാൾ എഴുതി. ‘ബാത്ത്റൂം ബ്രേക്കുകൾ നിരീക്ഷിക്കുകയാണെങ്കിൽ മാനേജർക്ക് അവരുടെ ജോലി എങ്ങനെയാണ് കാര്യക്ഷമമായി ചെയ്യാനാകുന്നത്. അവർ ഒരു കൺട്രോൾ ഫ്രീക്ക് ആണ്,’ മറ്റൊരാൾ കുറിച്ചു. ’18 വർഷത്തെ സീനിയോറിറ്റി ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ ഏറ്റവും ചെലവേറിയ ജീവനക്കാരിൽ ഒരാളാകാം. അതിനാൽ തന്നെ ഇത് നിങ്ങളെ പുറത്താക്കാനുള്ള ഒരു പ്രക്രിയയുടെ തുടക്കമായിരിക്കാം. ഒരു ഡയറി എഴുതൂ.’ മറ്റൊരാൾ ഉപദേശിച്ചു. നിരവധി പേരാണ് ഇപ്പോഴും തങ്ങളുടെ അഭിപ്രായമെഴുതാനായി കുറിപ്പിന് താഴെ എത്തുന്നത്.

Advertisement