തിരുവനന്തപുരം: ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.
പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ വന്നു. വില പരിഷ്‌കരണത്തോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ, മാർച്ച് 7-ന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.




























