ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; മൂന്ന് പ്രതികളെയും ഏഴ് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്ന് പ്രതികളെയും ഏഴ് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും അന്വേഷണത്തിനുമായി പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഏഴുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയിരുന്നത്. കോടതിയില്‍ നിന്നും പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധനക്ക് ശേഷം റൂറല്‍ പോലീസ് ആസ്ഥാനത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി.

Advertisement