ബസ് ഡിപ്പോയിലുണ്ടായ വന്‍ തീപിടിത്തം….നാല്‍പ്പതോളം ബസുകള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ട്

Advertisement

ബംഗളൂരുവില്‍ ബസ് ഡിപ്പോയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല്‍പ്പതോളം ബസുകള്‍ കത്തി നശിച്ചു. വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നാല്‍പ്പോതോളം ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു.
തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. ഗ്യാരേജില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് അവിടെ അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് തീപടിച്ചു. അതിനുശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലേക്ക് തീപടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Advertisement