Home Blog Page 543

കൊല്ലത്ത് MDMA യുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കൊല്ലം. MDMA യുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.

ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റ്  റെനീഫും, ഇരവിപുരം സ്വദേശി ഷാറൂഖാനുമാണ് പിടിയിലായത്.

ഇവരിൽ നിന്നും നാല് ഗ്രാം MDMA പിടിച്ചെടുത്തു.

ഇരവിപുരം പുത്തൻചന്ത റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ഇന്ന്  പുലർച്ചെയാണ് ഇവർ പിടിയിലായത്.

ലഹരി സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം പോലീസ് പരിശോധിക്കുന്നു.

എട്ടുമാസം ഗർഭിണിയായ യുവതിയെ ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് ശരീരമാസകലം പൊള്ളിച്ച പങ്കാളി പിടിയിൽ

എട്ടുമാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ. മങ്കട സ്വദേശി ഷാഹിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


ക്രൂരമായ പീഡനത്തിന് ഇരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുവതിക്ക് നേരെ ഷാഹിദ് നിരന്തരമായ ശാരീരിക പീഡനം നടത്തിവരികയായിരുന്നു.


ഏറ്റവും ഒടുവിൽ, ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ പലയിടങ്ങളിലായി പൊള്ളിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.


എട്ടുമാസം ഗർഭിണിയായ യുവതിക്ക് നേരെ നടന്ന ഈ അതിക്രമം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാഹിദിനെ പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.


ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം തടയുന്നതിനുള്ള നിയമപ്രകാരമുള്ള നടപടികളും പൊലീസ് ആരംഭിച്ചു. യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ക്യാമ്പസിനുള്ളിൽ വെച്ച് അധ്യാപകനെ വെടിവെച്ചു കൊന്നു…. അക്രമികൾ എത്തിയത് മുഖം മറച്ച്

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല ക്യാമ്പസിനുള്ളിൽ വെച്ച് അധ്യാപകനെ വെടിവെച്ചു കൊന്നു. എഎംയുവിന് കീഴിലുള്ള എബികെ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ റാവു ഡാനിഷ് അലിയാണ് കൊല്ലപ്പെട്ടത്.


ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ സർവകലാശാലയിലെ മൗലാന ആസാദ് ലൈബ്രറിക്ക് സമീപമായിരുന്നു ആക്രമണം. പതിവുപോലെ രാത്രിഭക്ഷണം കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം ക്യാമ്പസിൽ നടക്കാനിറങ്ങിയതായിരുന്നു ഡാനിഷ് അലി.


ലൈബ്രറിക്ക് പിന്നിലെ കാന്റീന് സമീപമെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ച് തന്നെ വീണു.


ഉടൻ തന്നെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ നാലഞ്ചു തവണ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സർവകലാശാലാ ക്യാമ്പസിനുള്ളിലെ അതീവ സുരക്ഷാ മേഖലയിൽ വെച്ച് കൊലപാതകം നടന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


അക്രമികൾ മുഖം മറച്ചാണ് എത്തിയതെന്നും വെടിവെപ്പിന് ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


വ്യക്തിപരമായ വൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെത്തുടർന്ന് അലിഗഡ് എസ്എസ്പി നീരജ് ജാദോണിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.


പ്രതികളെ തിരിച്ചറിയാനായി ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ സർവകലാശാലാ ഭരണകൂടം നടുക്കം രേഖപ്പെടുത്തി. മുൻ ഉത്തർപ്രദേശ് എംഎൽഎയുടെ മരുമകൻ കൂടിയാണ് കൊല്ലപ്പെട്ട ഡാനിഷ് അലി.

ക്രിസ്മസ് രാവില്‍ വൻ മോഷണം, കവർന്നത് 60 പവൻ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. അറുപത് പവന്‍ കവര്‍ന്നു.

ബുധനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് നിഗമനം.
ഷൈന്‍ കുമാറിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ അലമാറയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. ഷെനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് എംഎസ്കെ നഗറിൽ അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്. കുളത്തൂരിലാണ് സംഭവമുണ്ടായത്. കൊറിയർ സർവീസിനിടെ പരിചയപ്പെട്ട വീട്ടമ്മയെ അക്ഷയ് ജിത്ത് നിരന്തരം ഫോൺ ചെയ്തും മെസേജയച്ചും ശല്യം ചെയ്തിരുന്നു. തുടക്കം മുതൽ വീട്ടമ്മ പ്രണയാഭ്യർഥന നിരസിച്ചിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം കുഞ്ഞുമായി വീട്ടമ്മ വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. സ്ത്രീയുടെ കഴുത്തിന് കുത്തിപ്പിടിച്ച് അക്ഷയ് ജിത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊന്നു കളയുമെന്ന് ഇയാൾ നേരത്തെ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

മദ്യലഹരിയിൽ കാറോടിച്ച് കാൽനടയാത്രികനെ ഇടിച്ചിട്ടു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരെയും കയ്യേറ്റം ചെയ്തു; സീരിയൽ നടൻ സിദ്ധാർത്ഥ് പോലീസ് കസ്റ്റഡിയിൽ

മദ്യലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് പഞ്ചായത്ത്‌ അധികൃതർ

ചാത്തന്നൂർ:കല്ലുവാതുക്കൽപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ട് പന്നികൾ
കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായത്തോടെ
പഞ്ചായത്ത്‌ ഏർപ്പെടുത്തിയ ഷൂട്ടർമാർ
കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് പഞ്ചായത്ത്‌ അധികൃതർ. കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ
വേളമാനൂർ മേഖലയിലാണ്
പന്നി വേട്ട നടത്തിയത്. ചൊവ്വാഴ്ച
രാത്രി തുടങ്ങിയപന്നിവേട്ടയിൽ
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 5 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകൽ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിൻ്റെ ഇടപെടലിൽ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.

യുവതിയെ
ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളിച്ച പങ്കാളി പിടിയിൽ


കോഴിക്കോട്. താമരശ്ശേരിയിൽ  എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്

പ്രതി കഴിഞ്ഞ ദിവസമാണ് യുവതിയെ
ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളിച്ച് മുറിവേൽപ്പിച്ചത്

ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കർണാടകയിൽ ബസ്സിന് തീപിടിച്ച് 10 മരണം

ചിത്ര ദുർഗ. കർണാടകയിൽ ബസ്സിന് തീപിടിച്ച് 10 മരണം

ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സ് കത്തുകയാ യിരുന്നു

ചിത്രദുർഗക്ക് സമീപത്തെ ഹിരിയൂരിൽ ആണ് അപകടം

ബംഗളൂരുവിൽ നിന്ന്  ഗോകർണയിലേക്ക് പോയ ബസ്സ് ആണ് അപകടത്തിൽ പെട്ടത്

വീടിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ച നിലയിൽ

ഇടുക്കി വെള്ളത്തൂരിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ച നിലയിൽ
വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്

മരിച്ചത് ആരെന്ന് വ്യക്തമല്ല; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ
വെള്ളത്തൂവൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു


ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്ന് പോലീസ്

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്