Home Blog Page 542

വീടിനുള്ളില്‍ ഷൂ റാക്കില്‍ കഞ്ചാവ് ചെടികള്‍… കാറ്റും വെളിച്ചവും കിട്ടാൻ പ്രത്യേക ഫാനും ലൈറ്റും

വീടിനുള്ളില്‍ ഷൂ റാക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ തോപ്പിനകം സ്വദേശി ധനുഷിനെയാണ് സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്.

72, 23 സെന്റിമീറ്റര്‍ ഉയരമുള്ള രണ്ട് ചെടികളും കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ധനുഷിന്റെ വീട്ടില്‍ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്.

വീട്ടുവരാന്തയിലെ ഷൂറാക്കിനുള്ളിലായിരുന്നു കഞ്ചാവ് വളര്‍ത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്‌സിലും ഇവ വളര്‍ത്തിയിരുന്നു. ചെടികള്‍ക്ക് പ്രകാശം ലഭിക്കുന്നതിനുള്ള ലൈറ്റിങ് സംവിധാനം, എക്‌സ്‌ഹോസ്റ്റ് ഫാന്‍ എന്നിവയും സജ്ജമാക്കിയിരുന്നു.

വള്ളിക്കാവ് വാഴത്തറയിൽ രാജമ്മ നിര്യാതയായി

ഓച്ചിറ: വള്ളിക്കാവ് വാഴത്തറയിൽ വീട്ടിൽ
പരേതനായ സദാനന്ദന്റെ ഭാര്യ രാജമ്മ (66) നിര്യാതയായി.  മക്കൾ: ഷിജി, ഷീജ. മരുമക്കൾ: പ്രവീണ (സപ്ലൈകോ കരുനാഗപ്പള്ളി), ധർമജൻ (ജോർദാൻ). സഞ്ചയനം ഞായ റാഴ്ച രാവിലെ എട്ടിന്.

തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി

തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്.
തൃപ്പൂണിത്തുറയില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി അഡ്വ. പി എല്‍ ബാബുവിനെ ബിജെപി നേതൃത്വം തീരുമാനിച്ചു. രാധിക വര്‍മ്മയെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയാക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ചാണ് ബിജെപി ഏറ്റവും വലിയ കക്ഷിയായത്. ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 ഉം, യുഡിഎഫിന് 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ആർക്കും കേവലഭൂരിപക്ഷമില്ല.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കാവിൻ്റെ പടിഞ്ഞാറ്റതിൽ ചന്ദ്രശേഖരൻ പിള്ള  അന്തരിച്ചു

ശാസ്താംകോട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കാവിൻ്റെ പടിഞ്ഞാറ്റതിൽ ചന്ദ്രശേഖരൻ പിള്ള (78) അന്തരിച്ചു. ഭാര്യ സരസ്വതിയമ്മ. മക്കൾ ബിന്ദു സി.എസ്, സന്തോഷ് കുമാർ സി. എസ് ( KSRTC കരുനാഗപ്പള്ളി ഡിപ്പോ , മരുമക്കൾ ഓമനക്കുട്ടൻ പിള്ള ( ഫെഡറൽ ബാങ്ക്), ദിവ്യ കെ. മേനോൻ. സഞ്ചയനം ജനു: 1വ്യാഴാഴ്ച രാവിലെ 8ന്

വിവി രാജേഷ് തിരുവനതപുരം മേയർ, തീരുമാനം ആർഎസ്എസിന്റേത്


തിരുവനന്തപുരം. മേയർ സ്ഥാനത്തേക്ക് ആർഎസ്എസ് മുന്നോട്ടുവച്ചത് വി വി രാജേഷിന്റെ പേര്

ഡെപ്യൂട്ടി മേയർ ആശാ നാഥിന്റെ പേര് മുന്നോട്ട് വെച്ചതും ആർഎസ്എസ്

RSS നെ വെട്ടാൻ സംസ്ഥാന നേതൃത്വത്തിനായില്ല

സംസ്ഥാന നേതൃത്വത്തിന് താല്പര്യം ആർ ശ്രീലേഖയോടും, ജി എസ് മഞ്ജുവിനോടും ആയിരുന്നു

അവസാന നിമിഷം വരെ സംസ്ഥാന നേതൃത്വം ആർ ശ്രീലേഖയ്ക്കുവേണ്ടി പോരാടി*

എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയത് ആർഎസ്എസിന്റെ പ്രവർത്തനം കൊണ്ടെന്ന് വിലയിരുത്തലിൽ RSS തീരുമാനത്തിന് അംഗീകാരം

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി രാഷ്ട്രീയ പരിചയ സമ്പത്തുള്ള ആൾ വരണം എന്ന് ആർഎസ്എസ് തീരുമാനം അംഗീകരിച്ചു

അപകടം പതിയിരിക്കുന്ന കുന്നത്തൂരിലെ കൊടുംവളവിലൂടെയുള്ള യാത്ര വാഹന യാത്രികർക്ക് പേടിസ്വപ്നമാകുന്നു

കുന്നത്തൂർ:കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ ഫാക്ടറി ജംഗ്ഷനും ആറ്റുകടവിനും ഇടയ്ക്കുള്ള കൊടും വളവ് വാഹന യാത്രികർക്ക് പേടിസ്വപ്നമായി മാറുന്നു.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ പ്രത്യേകത.സദാ സമയവും തിരക്കേറിയ ഈ പാതയിൽ അടുത്തടുത്തായി രണ്ട് വലിയ വളവുകളാണുള്ളത്.ഇതിൽ കൊക്കാംകാവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പ്രീ-മെട്രിക്
ഹോസ്റ്റലിനോട് ചേർന്നുള്ള വളവാണ് ഏറ്റവും അപകടകാരിയായി മാറുന്നത്.ഭരണിക്കാവ് ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.കൊക്കാംകാവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന റോഡും പ്രധാന പാതയും തമ്മിലുള്ള ഉയരവ്യത്യാസമാണ് ഇതിനു കാരണം.പാതയോരം നന്നേ കുറവായ ഇവിടെ താഴ്ചയിലേക്ക് വാഹനങ്ങൾ പതിക്കാനുള്ള സാധ്യത കൂടുതലാണ്.പലപ്പോഴും വലിയ വാഹനങ്ങൾ ഉൾപ്പെടെ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.ഇരുചക്ര വാഹനങ്ങൾ പലപ്പോഴും താഴേക്ക് പതിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.വളവു തിരിഞ്ഞ് നേർക്കു നേർ എത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും കൂട്ടിയിടിക്കുന്നത് പതിവാണ്. വർഷങ്ങൾക്ക് മുമ്പ് കണ്ടെയ്നർ ലോറി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു.സ്വകാര്യ ബസിടിച്ച് പ്രദേശവാസിയായ ഒരാളും മരണപ്പെട്ടിരുന്നു.ഈ ഭാഗത്ത് പതിവായി റോഡ് തകരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.കൊടും വളവാണെങ്കിലും അമിത വേഗതയിലാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ ചീറി പായുന്നത്.കാൽനട യാത്രികരും ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.ആധുനിക രീതിയിലുള്ള നവീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതാണ് ഇതിനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.വളവ് നിവർത്തിയെടുക്കുകയും സൈഡ് വാൾ കെട്ടി റോഡിൻ്റെ വീതി കൂട്ടുകയും വശങ്ങളിൽ സ്റ്റമ്പ് പാകണമെന്നും സുരക്ഷാ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ ഒരു പരിധിവരെ അപകടങ്ങൾ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കരാർ എടുക്കാൻ ആളില്ല;റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണം പ്രതിസന്ധിയിൽ

ശാസ്താംകോട്ട:ഏറെ നാളത്തെ കാത്തിരിപ്പിനും സമ്മർദ്ദങ്ങൾക്കും ഒടുവിൽ കാരാളിമുക്ക് -ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടിയിൽ എത്തിയിട്ടും റോഡ് നിർമ്മാണത്തിൻ്റെ കരാർ എടുക്കാൻ ആളില്ലാത്തതിനാൽ നിർമ്മാണം പ്രതിസന്ധിയിലായി. വർഷങ്ങളായി തകർന്ന് കിടന്ന് യാത്ര ദുഷ്കരമായ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  റെയിൽ സിറ്റി അടക്കമുള്ള സംഘടകളും വിവിധ രാഷ്ട്രീയ പാർട്ടികളും യാത്രക്കാരും നിരന്തര സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ എ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ചത്. റോഡിൻ്റെ വീതി കുറവും കാരാളിമുക്കിലെ കുത്തനെയുള്ള കയറ്റം പരിഹരിച്ചും 6 മീറ്റർ വീതിയിൽ ബി.എം. ബി. സി യിൽ റോഡ് നിർമ്മിക്കാൻ പി.ഡബ്ലു. ഡി അധികൃതർ എസ്റ്റിമേറ്റ് തയ്യാറാക്കുകയും  ടെൻഡർ വിളിക്കുകയും ചെയ്തിട്ട് കരാർ എടുക്കാൻ ആളുണ്ടായില്ല. പിന്നീട് 2 തവണ കൂടി ടെൻഡൻ വിളിച്ചിട്ടും കരാർ ആയിട്ടില്ല.
നൂറ് കണക്കിന് ആളുകളും വാഹനങ്ങളും നിത്യവും കടന്ന് വരുന്ന കാരാളിമുക്ക് – ശസ്താംകോട്ട റെയിൽവേ സ്റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് കാൽ നടയായി പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിർമ്മാണത്തോടെ ഇതിന് പരിഹാരമാകും എന്ന് പ്രതീക്ഷിച്ചിരുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത തിരിച്ചടി ആയിരിക്കുകയാണ് കരാർ എടുക്കാൻ ആളില്ലാത്ത സാഹചര്യം.

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു

സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ബ്രെസ്റ്റ് ക്യാൻസർ കേസുകൾ കൂടി വരികയാണ്. മദ്യപാനവും പുകവലിയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മാംസാഹാരം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ഈസ്ട്രജൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന പൂരിത കൊഴുപ്പും സംസ്കരിച്ച മാംസവും കൂടുതലായി കഴിക്കുന്നതും ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകാമെന്ന് പഠനം പറയുന്നു.
നോൺ-വെജിറ്റേറിയൻ ഡയറ്റ്, മോശം ഉറക്കം, പൊണ്ണത്തടി എന്നിവ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഐസിഎംആർ പഠനം. ഇത് പ്രതിവർഷം ഏകദേശം 5.6 ശതമാനം വർദ്ധിക്കുമെന്നും ഇത് പ്രതിവർഷം 0.05 ദശലക്ഷം പുതിയ കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്നും ഐസിഎംആർ പഠനം പറയുന്നു.

ഹോർമോൺ തകരാർ, പാരമ്പര്യം എന്നിവയും പ്രധാനമായും ഇന്ത്യൻ സ്ത്രീകളിൽ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.

2022 ൽ, ലോകമെമ്പാടുമുള്ള 2.3 ദശലക്ഷം സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം കണ്ടെത്തി. ഇത് ഏകദേശം 670,000 മരണങ്ങൾക്ക് കാരണമായതായി ​ഗവേഷകർ പറയുന്നു. 2024 ഡിസംബർ 22 വരെ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്ത്രീകളിലെ സ്തനാർബുദ സാധ്യത ഘടകങ്ങൾ വിലയിരുത്തുന്ന അവലോകനമായിരുന്നു ഈ പഠനം.

വിവാഹ പ്രായം, ഗർഭധാരണം, ആദ്യ പ്രസവത്തിലെയും അവസാന പ്രസവത്തിലെയും പ്രായം, മുലയൂട്ടൽ, കുട്ടികളുടെ എണ്ണം എന്നിവയുൾപ്പെടെയുള്ള പ്രത്യുൽപാദന, ഹോർമോൺ ഘടകങ്ങളും പരിശോധിച്ചു. വിവാഹ പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദ സാധ്യതയും ക്രമേണ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ, രണ്ടിൽ കൂടുതൽ ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താത്തവരെ അപേക്ഷിച്ച് 1.68 മടങ്ങ് കൂടുതൽ അപകടസാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

ജീവിതശൈലി ഘടകങ്ങൾ സ്തനാർബുദ സാധ്യതയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാംസാഹാരം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ഈസ്ട്രജൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന പൂരിത കൊഴുപ്പും സംസ്കരിച്ച മാംസവും കൂടുതലായി കഴിക്കുന്നതും ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകാമെന്ന് പഠനം പറയുന്നു. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവും അപകടസാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ​ഗവേഷകർ പറയുന്നു.

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം.

എറണാകുളം – പൂനെ ഓഖ എക്സ്പ്രസാണ് റീൽ ചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്. രണ്ട് പേരെയും കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള അലയൻസ് വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

അതേസമയം, യാത്രയ്ക്കായി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ ജീവനക്കാരുമായി തർക്കത്തിലാണ്. നിലവിൽ പ്രശ്നപരിഹാരമായിട്ടില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് അലയൻസ് വിമാനം റദ്ദാക്കുന്നത്. ബദൽ സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.