Home Blog Page 492

മേയർ പദവി ലഭിക്കുന്നതിൽ സഭ ഇടപെട്ടിരുന്നു, തുറന്ന സമ്മതിച്ച് മേയർ വി കെ മിനിമോൾ

കൊച്ചി. മേയർ പദവി ലഭിക്കുന്നതിൽ സഭ ഇടപെട്ടിരുന്നുവെന്ന് തുറന്ന സമ്മതിച്ച് മേയർ വി കെ മിനിമോൾ . മേയർ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാർ സംസാരിച്ചതിനായി വി കെ മിനിമോൾ പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലാണ് മേയറുടെ പരാമർശം.

ദീപ്തി മേരി വർഗീസ്, വികെ മിനി മോൾ ,ഷൈനി മാത്യു ഈ മൂന്നു പേരുകളിൽ മേയർ സ്ഥാനം ലത്തീൻ സമുദായത്തിൽ നിന്ന് വേണമെന്ന് ആവശ്യം ഉയർന്നതോടെ ചർച്ച വികെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേയർ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം

സഭാ നേതാക്കൾക്ക് നന്ദി പറഞ്ഞ മിനിമോൾ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി.മേയറുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് കെആർഎൽസിസി അധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ

കൊച്ചി കോർപറേഷനിലുള്ള 47 കൗൺസിലർമാരിൽ 18 പേർ ലത്തീൻ സഭാക്കാരാണ്. ടേം വ്യവസ്ഥയിൽ മേയർ സ്ഥാനം രണ്ടര വർഷത്തിനുശേഷം ഷൈനി മാത്യുവിന് നൽകാനാണ് ധാരണ

മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക്

മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റിനെ കണ്ട് സംസാരിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. എല്ലാവരുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് അന്തിമതീരുമാനമാകുക. വ്യക്തിപരമായ സ്ഥാനമാനങ്ങളോ മത്സരിക്കണമെന്ന ആവശ്യമോ വ്യവസ്ഥയായി സ്വീകരിച്ചിട്ടില്ല. അന്നും ഇന്നും മത്സരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. ചില സാഹചര്യങ്ങള്‍ കടന്നുവരികയായിരുന്നു. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. രാജേന്ദ്രന്‍ വ്യക്തമാക്കി.

രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക് കൂറുമാറുമെന്ന സൂചനകള്‍ മുന്‍പും ഉയര്‍ന്നുവന്നിരുന്നു. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐയില്‍ ചേരുമെന്ന് ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

മലമ്പുഴയിലെ അസംസ്കൃതൻ;   അധ്യാപകൻ പീഡിപ്പിച്ചതായി 10 കുട്ടികൾ കൂടി മൊഴി നൽകി

പാലക്കാട്‌ . മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സംസ്കൃതഅധ്യാപകൻ അനിലിനെതിരെ 10 കുട്ടികൾ കൂടി മൊഴി നൽകി. 

അധ്യാപകൻ പലപ്പോഴായി പീഡിപ്പിച്ചെണ് മൊഴി.

 കേസ് അന്വേഷിക്കാൻ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെതുറന്നുപറച്ചിൽ.

 നേരത്തെ അഞ്ചുകുട്ടികളും സമാനമായി CWCക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു.

 

സ്കൂട്ടർ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം. അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവ് മരിച്ചു
വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം

അണ്ടൂർക്കോണം AS മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്

സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു അൻഷാദ് വളവിൽ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു

സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാൽ പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് അപകടം അറിഞ്ഞത്

തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു

പോലീസും നാട്ടുകാരും ചേർന്നാണ് അൻഷാദിനെമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് അപ്പോഴേക്കും മരിച്ചിരുന്നു
കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻററിലെ ജീവനക്കാരനായിരുന്നു അൻഷാദ്

മംഗലപുരം പോലീസ് കേസെടുത്തു
മംഗലപുരം

ശബരിമല സ്വർണകൊള്ള, മന്ത്രിമാർക്കും പങ്കെന്ന്  ചെന്നിത്തല

തിരുവനന്തപുരം.ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് രമേശ് ചെന്നിത്തല

മന്ത്രിമാർക്കും,മുൻ മന്ത്രിമാർക്കും  സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം

അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല

നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ എന്നും രമേശ് ചെന്നിത്തല

WCC ‘ഇരട്ടത്താപ്പിന്റെ റാണിമാർ’, വിജയ് ബാബു



കൊച്ചി. WCCയെ പരോക്ഷമായി ആക്ഷേപിച്ച് നടനും നിർമാതാവുമായ വിജയ് ബാബു
WCCക്കാർ ഇരട്ടത്താപ്പിന്റെ റാണിമാർ
സൗകര്യത്തിനനുസരിച്ച് വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കുന്നു
പുരുഷനെതിരെ സ്വന്തം താൽപ്പര്യങ്ങൾക്കായി കൂട്ടായി ആക്രമിക്കുന്നവർ

താൽപര്യങ്ങൾ നിറവേറ്റാനായി രൂപീകരിച്ച  വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ് WCC എന്നും വിജയ് ബാബു പരിഹസിച്ചു.

36 വയസ്സായി…വിവാഹം നടത്താത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

ബെംഗളൂരു: വിവാഹം നടത്താത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം.
കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ (36) കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല. ഇതേസമയം, പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.

സ്വർണ വിലയിൽ വർധന…. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക്

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് സ്വർണം കുതിച്ചു കയറിയത്. ഇന്നലെ പവന് 1,01,720 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 1,03,000 രൂപയായി ഉയർന്നു. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 105 രൂപ വർധിച്ചു. ഇന്നലെ ഒരു ഗ്രാമിന് 12,770 രൂപയായിരുന്നു വില. വർധനവോടെ ഇത് 12,875 രൂപയായി. ജനുവരി ഏഴിനായിരുന്നു ഇതിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്; 1,02,280 രൂപ. ഇതാണ് ഇന്നത്തെ സ്വർണവില മറികടന്നത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതി തീവ്ര ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി ഇന്ന് ഉച്ചയോടെ വടക്കന്‍ ശ്രീലങ്കക്കു മുകളില്‍ ട്രിങ്കോമലിക്കും ജാഫ്‌നയും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തെക്കന്‍ കേരളത്തിന് സമീപം തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സ്വർണ്ണക്കൊള്ള, റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ് ഐ ടി സംഘം കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ് ഐ ടി സംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതൽ തെളിവുകൾ തേടിയാകും കസ്റ്റഡിയിൽ വാങ്ങുക. തിങ്കളാഴ്ച കസ്റ്റ‍‍ഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂഡാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി മൗനാനുവാദം നൽകി. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങളാണ് എസ് ഐ ടി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുളളത്. അതേസമയം താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് തന്ത്രിയുടെ പ്രതികരണം.