Home Blog Page 491

കരളിന്റെ ആരോ​ഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങൾ

കരൾ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിന് കാരണമാകുന്നു.

ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.

കരളിന്റെ ആരോ​ഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങൾ

ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരള്‍. കരളിന്റെ ആരോ​ഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

നെല്ലിക്ക ജ്യൂസ് വിവിധ കരൾ രോ​ഗങ്ങളെ അകറ്റി നിർത്തുന്നു

നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും കേടായ കരൾ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു. കരൾ എൻസൈമുകളിലെ പുരോഗതിയും ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് ഫാറ്റി ലിവർ രോ​ഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ (ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്) എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റൈൻ എന്നിവ സംയുക്തം ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോ​ഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തിന് ​ഗുണകരമാണ്.

മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തിന് ​ഗുണകരമാണ്. കൊഴുപ്പും വീക്കവും കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവർ ഡിസീസ് (NAFLD) പോലുള്ള പ്രശ്‌നങ്ങൾക്ക് ഇത് സഹായകമാകും. ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കരൾ രോ​ഗങ്ങൾ തടയാൻ ഫലപ്രദമാണ്.

നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ ആന്റിഓക്‌സിഡന്റുകൾ, ആന്റി – ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ നൽകുന്നു. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടലും വീക്കവും കുറയ്ക്കാൻ സഹായകമാണ്.

കരിക്കിൻ വെള്ളം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കരിക്കിൻ വെള്ളം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം ഇത് ജലാംശവും ഇലക്ട്രോലൈറ്റുകൾ നൽകുന്നു. കരൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.

കൊല്ലത്ത് പുല്ലിന് തീ ഇടുന്നതിനിടെ തീ പടര്‍ന്ന് 53 കാരന്‍ മരിച്ചു

മുഖത്തല: കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ വെന്തുമരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെയാണ് അപകടം. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.
എന്നാല്‍, പുകയും ചൂടുമേറ്റ് ഷാന്‍ കുഴഞ്ഞുവീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടര്‍ന്ന് മരിക്കുകയുമായിരുന്നു എന്നാണ് വിവരം. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷാന്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊട്ടിയം പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

തന്ത്രി കണ്ഠരര് രാജീവരരുടെവീട്ടിൽ പരിശോധന, മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐ‌ടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പോറ്റി-തന്ത്രി സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തുന്നത്. മൂന്ന് മണിയോടെയാണ് എസ്ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു. ആരെയും കടത്തിവിടരുതെന്ന എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാൻ ഒത്താശ ചെയ്ത്, ആചാര ലംഘനത്തിന് മൌനാനുവാദം  നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്

മലയാള ഭാഷ ബില്ലിൽ സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; ‘ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്’

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെഎൻ ബാലഗോപാലും പ്രതികരിച്ചത്. ഒരു സംസ്ഥാനത്തിനും അത്തരം വികാരം ഉണ്ടാവേണ്ട കാര്യമില്ലെന്നും കേരളത്തിന് അത്തരം ഒരു സമീപനമില്ലെന്നും കെ എൻ ബാലഗോപാൽ പറ‍ഞ്ഞു. അതേസമയം, മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക കൂടി പരിഗണിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

കേരള സര്‍ക്കാരിന്‍റെ മലയാള ഭാഷ ബില്ലിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയണ് മുഖ്യമന്ത്രിയുടെ മറുപടി. മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്‍റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.

ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്‍റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും രംഗത്തെത്തി. മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. ബില്ലിന്‍റെ പരിധിയിൽ നിന്ന് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുമ്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.

​ഗവർണറുടെ ചായസൽക്കാരത്തിൽ ആർ ശ്രീലേഖയില്ല; ചുവപ്പണിഞ്ഞ് ഇടത് കൗൺസിലർമാർ, ഷാൾ അണിയിച്ച് ​രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് ചായ സൽക്കാരം ഒരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.

അതേസമയം, ശാസ്തമം​ഗലം കൗൺസിലറായ ആർ. ശ്രീലേഖ വിരുന്നിൽ പങ്കെടുക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ മേയർ സ്ഥാനത്തേക്ക് പരി​ഗണിക്കാത്തതിൽ ആർ ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ​ഗവർണർ ക്ഷണിച്ചിട്ടുണ്ട്. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ​ഗവർണറുടെ ക്ഷണം ഉണ്ടായത്. എന്നാൽ ഇടത്, യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തവന്നിരുന്നില്ല. എന്നാൽ വിരുന്നിന് ചുവപ്പ് ധരിച്ച് ഇടതു കൗൺസിലർമാർ എത്തിയെന്നതാണ് കൗതുകം. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.

അയോധ്യ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കശ്മീർ സ്വദേശി കസ്റ്റഡിയിൽ, ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്’ ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണങ്ങൾ

ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രാദേശിക പൊലീസിന് കൈമാറി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ ഇയാൾ മുദ്രാവാക്യം വിളിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇയാളുടെ അയോധ്യ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മകരസംക്രാന്തി ആഘോഷങ്ങളും രാമക്ഷേത്ര പ്രതിഷ്ഠയുടെ രണ്ടാം വാർഷികവും (ജനുവരി 22) അടുത്തിരിക്കെ നടന്ന ഈ സംഭവം ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. സംഭവത്തെത്തുടർന്ന് ക്ഷേത്ര പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തി. അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ സംഭവത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ട് കോടിയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ഹൈദരബാദ്: രണ്ട് കോടിയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ക്രൂരത നടന്നത്. മക്ലൂര്‍ മണ്ഡലത്തിലെ ബോര്‍ഗാം ഗ്രാമത്തില്‍ താമസിക്കുന്ന രമേഷാണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെയും കാമുകനായ ദിലീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
13 വര്‍ഷം മുന്‍പാണ് രമേഷും സൗമ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികള്‍ നിസാമാബാദ് ജില്ലയിലാണ് താമസിച്ചിരുന്നത്. രമേശ് ഒരു സ്വകാര്യ ഫിനാന്‍സ് കമ്പനിയിലും സൗമ്യ സ്വകാര്യ സ്‌കൂളിലുമാണ് ജോലി ചെയ്തിരുന്നത്. ഇതേ സ് കൂളില്‍ ജോലി ചെയ്യുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ് അറസ്റ്റിലായ ദിലീപ്. സൗമ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നതായ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ രമേശും സൗമ്യയും തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതികള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് വാടക കൊലയാളിയെ കണ്ടെത്തുകയും അഡ്വാന്‍സ് തുകയായ 35,000 കൈമാറുകയും ചെയ്തു. സൗമ്യ തന്റെ ആഭരണം പണംവെച്ചാണ് അഡ്വാന്‍സ് തുക കണ്ടെത്തിയത്.
2025 ഓഗസ്റ്റില്‍, രമേശിന്റെ ബൈക്കില്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ ശ്രമം നടത്തി. എന്നാല്‍ അന്ന് ശ്രമം പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് രാത്രി അത്താഴത്തിന് ശേഷം സൗമ്യ പത്ത് ഉറക്കഗുളികകള്‍ വെള്ളത്തില് കലക്കി രമേശിന് കൊടുത്തു. രമേശ് ഗാഢനിദ്രയിലായതോടെ സൗമ്യ കാമുകനെയും വാടക കൊലയാളികളെയും വിട്ടിലേക്ക് വിളിച്ചു വരുത്തി. രമേശിനെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഹൃദയാഘാതം മൂലം രമേശ് മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച് സംസ്‌കാരം നടത്തുകയും ചെയ്തു.
ഇസ്രായേല്‍ താമസിക്കുന്ന രമേശിന്റെ സഹോദരന് തോന്നിയ സംശയമാണ് സൗമ്യയെയും കാമുകനെയും കുടുക്കിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. രമേശ് 2 കോടിയിലധികം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ വെളിപ്പെടുത്തി. ഇന്‍ഷുറന്‍സ് തുക കൊണ്ട് കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാനാണ് യുവതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവുമായി വഴക്കിട്ടു…. പത്തുമാസം പ്രായമുള്ള മകനെ വിഷം കൊടുത്തുകൊന്നശേഷം ഇരുപത്തേഴുകാരി ജീവനൊടുക്കി

ഭര്‍ത്താവുമായി വഴക്കിട്ടതിനുപിന്നാലെ പത്തുമാസം പ്രായമുള്ള മകനെ വിഷം കൊടുത്തുകൊന്നശേഷം ഇരുപത്തേഴുകാരി ജീവനൊടുക്കി. ഹൈദരാബാദിലെ മീര്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയുടെ ഭാര്യ സുഷമയും മകന്‍ യശ്വര്‍ദ്ധന്‍ റെഡ്ഡിയുമാണ് മരിച്ചത്.
മകളും ചെറുമകനും മരിച്ച് കിടക്കുന്നത് നേരില്‍ക്കണ്ട സുഷമയുടെ അമ്മ ലളിതയും ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലാണ്. നാലുവര്‍ഷം മുമ്പാണ് സുഷമ വിവാഹിതയായത്. കഴിഞ്ഞ കുറച്ചുകാലമായി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ഉടൻ ബിജെപിയിൽ ചേരും

മൂന്നാര്‍. ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ഉടൻ ബിജെപിയിൽ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി. ഇടുക്കി ജില്ലയുടെ വികസന കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം എന്ന് എസ് രാജേന്ദ്രൻ വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് വെച്ചാണ് എസ് രാജേന്ദ്രൻ ബിജെപി പ്രവേശന ചർച്ച നടത്തിയത്. നേരത്തെ ഡൽഹിയിലെത്തി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിൽ വ്യക്തി താൽപര്യമില്ലെന്നും പ്രത്യേക നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടില്ലന്നും രാജേന്ദ്രൻ.

ഉടൻ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മൂന്നാറിൽ നടക്കുന്ന യോഗത്തിൽ രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിക്കും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തേ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് സി പി ഐ എം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സസ്പെൻഷൻ. പിന്നീട് പാർട്ടിയിലേക്ക് തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ വഴങ്ങിയില്ല.

സ്വർണ്ണക്കൊള്ള , തന്ത്രി കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്.ഐ.റ്റി,തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്.ഐ.റ്റി.തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യത്തെ ചെയ്യലിനുമായി തിങ്കളാഴ്ച തന്ത്രിക്കായി എസ്.ഐ.റ്റി കസ്റ്റഡി അപേക്ഷ നൽകും.
അതെ സമയം ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തന്ത്രി കണ്ഠരര് രാജീവരെ
തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ദേവന്റെ അനുജ്ഞ വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.റ്റി
റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ
തീരുമാനം എടുക്കേണ്ട തന്ത്രി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതു
തടഞ്ഞില്ലെന്നും എസ്.ഐ.റ്റി പറഞ്ഞിരുന്നു.ദേവസ്വം മാനുവൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ
ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാൻ പാടില്ലെന്നും തന്ത്രിക്ക് അറിയാം.ശ്രീകോവിൽ സ്വർണ്ണം
പൂശുമ്പോൾ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവർക്ക് പാളികളിലും സ്വർണ്ണം പതിച്ചതാണെന്നു
വ്യക്തമായി അറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് വിട്ടു നൽകിയതിൽ ദുരൂഹത
ഉണ്ടെന്നാണ് എസ്.ഐ.റ്റി വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് ഉണ്ണികൃഷ്ണൻ
പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.റ്റി പരിശോധിക്കുന്നത്.വിശദമായ ചോദ്യം
ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.അതിനിടെയാണ് തിരുവനന്തപുരം സ്‌പെഷ്യൽ സബ്
ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം
അനുഭവപ്പെടുന്നത്.തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ബിപിയിൽ മാറ്റമുണ്ടായതിനാൽ
ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.തന്ത്രിക്ക് പിന്നാലെ ഇനി അന്വേഷണം നീളുന്നത്
ആരിലേക്കെന്നും ആകാംക്ഷയുണ്ടാക്കുന്നുണ്ട്.