Home Blog Page 324

ഹരികുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് നാട്, സംസ്കാരം രണ്ടിന്

ശാസ്താംകോട്ട.കുന്നത്തൂരിലെ പൊതു രംഗത്ത് സജീവമായിരുന്ന സിപിഐ നേതാവ് കുന്നത്തൂർ കിഴക്ക് തെക്കേപേരൂർ പടിഞ്ഞാറ്റതിൽ ബി. ഹരികുമാറിന്‍റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നാട്.

തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്,എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ ഭരണസമിതിയംഗം, സിപിഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ഹരികുമാറിന്‍റെ മൃതദേഹം ഇന്നു രാവിലെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഏഫിസിലെത്തിച്ച് പൊതു ദര്‍ശനം നടത്തി. എന്‍എസ്എസ് പ്രസിഡന്റ് വിആര്‍കെ ബാബുവിന്‍റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഹരികുമാറിന്‍റെ മൃതദേഹം എന്‍എസ്എസ് യൂണിയന്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍ നായക സഭാംഗം വിആര്‍കെ ബാബുവിന്‍റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

തുടര്‍ന്ന് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസായ പന്തളം പിആര്‍ ഭവനില്‍ പൊതുദര്‍ശനം നടത്തി. കണ്‍ട്രോള്‍ കമ്മീൽന്‍അംഗം കെ ശിവശങ്കരന്‍നായരുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകും നാട്ടുകാരും പ്രണാമം അര്‍പ്പിച്ചു. തുരുത്തിക്കര സര്‍വീസ് സഹകരണ ബാങ്കിലും പിന്നീട് വീട്ടിലും പൊതു ദര്‍ശനം നടന്നു. രണ്ടുമണിക്ക് കുന്നത്തൂര്‍ ഗുരുമന്ദിരം ജംക്ഷന് സമീപം വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

ഓഗസ്റ്റ് മാസത്തില്‍ മൂത്ത മകന്‍റെ വിവാഹത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഹരികുമാറിന്‍റെ വേര്‍പാട്.

‘രാമായണം പാർട്ട് 1’ ട്രെയിലർ പുറത്തിറങ്ങി; ദൃശ്യവിസ്മയവുമായി രൺബീർ കപൂർ, സായ് പല്ലവി, യാഷ്

ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Ramayana Part 1 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ Nitesh Tiwari ഒരുക്കുന്ന ചിത്രത്തിൽ Ranbir Kapoor ശ്രീരാമനായും, Sai Pallavi സീതയായും, Yash രാവണനായും എത്തുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ട്രെയിലർ പുറത്തിറക്കിയത്.
ട്രെയിലർ നൽകുന്ന ആദ്യ സൂചനകൾ പ്രകാരം, അത്യാധുനിക വിഷ്വൽ ഇഫക്ടുകളാൽ സമ്പന്നമായ ദൃശ്യാനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് രാവണനായി യാഷിന്റെ ഗംഭീര സ്ക്രീൻ പ്രസൻസും ശ്രദ്ധേയമാണ്.
ചിത്രം നിർമിക്കുന്നത് Prime Focus Studios, DNEG, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്നാണ്. അന്താരാഷ്ട്ര വിതരണം Sony Pictures ഏറ്റെടുത്തപ്പോൾ, വടക്കേ ഇന്ത്യയിലെ വിതരണ ചുമതല Dharma Productions നിർവഹിക്കും.
വമ്പൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. മലയാളികളുടെ പ്രിയതാരം Shobana കൈകേയിയായി എത്തുന്നു. ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി ശ്രദ്ധ നേടിയ Arun Govil ദശരഥ മഹാരാജാവിനെ അവതരിപ്പിക്കുന്നു. ലക്ഷ്മണനായി Ravi Dubey, വിശ്വാമിത്രനായി Ajey Devgn, ഇന്ദ്രദേവനായി Kunal Kapoor, ശൂർപ്പണഖയായി Rakul Preet Singh എന്നിവരും അഭിനയിക്കുന്നു.


സംഗീതരംഗത്തെ രണ്ട് ഇതിഹാസങ്ങളായ Hans Zimmer, A. R. Rahman എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘രാമായണം’ സ്വന്തമാക്കുന്നു.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയിലെ ആദ്യഭാഗം 2026 ദീപാവലി റിലീസായാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുക. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയതും ചെലവേറിയതുമായ പ്രൊജക്ടുകളിൽ ഒന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

കുണ്ടറ കസ്റ്റഡി മർദ്ദന കേസിനെ പോലീസിനെ വീണ്ടും വെട്ടിലാക്കി യുവാവിന്റെ മൊഴി

കുണ്ടറ. കസ്റ്റഡി മർദ്ദന കേസിനെ പോലീസിനെ വീണ്ടും വെട്ടിലാക്കി യുവാവിന്റെ മൊഴി
പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടശേഷം രഞ്ജിത്തെന്ന യുവാവ് സിയാദിനെ മർദ്ദിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം
എന്നാൽ സിയാദിനെ കണ്ടത് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മൂന്നാഴ്ച മുൻപ് മാത്രമെന്ന് രഞ്ജിത്ത് ബിഗ് ടിവിയോട് പറഞ്ഞു
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും സിയാദിനെ ഒരു യുവാവ് മർദ്ദിച്ചു എന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം.

പോലീസ് എഴുതിക്കൊടുത്തത് അതുപോലെ വായിച്ച മുഖ്യമന്ത്രി പറഞ്ഞത് കസ്റ്റഡിയിൽ നിന്ന് വിട്ട ശേഷം മറ്റൊരു യുവാവ് സിയാദിനെ മർദ്ദിച്ചുവെന്ന്. ഒടുവിൽ പോലീസ് നിർമ്മിച്ച കഥയിലെ ആ യുവാവിനെ കണ്ടെത്തി. സിയാദിനെ എന്നാണ് അവസാനമായി കണ്ടെതെന്ന ചോദ്യത്തിന് രഞ്ജിത്തിൻ്റെ മറുപടി ഇങ്ങനെ

എന്തിനാണ് തൻറെ പേരിൽ ഈ കഥ കൊണ്ടുവരുന്നത് എന്നറിയില്ലെന്നും രഞ്ജിത്ത് . സിയാദ് മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് തന്നെ തേടി വന്നിരുന്നുവെന്നും ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിത്ത്

എന്തോ കേട്ട് പോലീസ് നിർമ്മിച്ച കഥയിൽ പെട്ടുപോയത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം സിയാദിനെ കസ്റ്റഡിയിൽ എടുത്ത സിപിഒ എസ് ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയാകും മുൻപ് പോലീസിനെ സംരക്ഷിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രസ്താവന നടത്തിയതിൽ സിയാദിൻ്റെ കുടുംബത്തിനും അമർഷം ഉണ്ട്

പി എം ശ്രീ വിഷയത്തിൽ വീണ്ടും കൊമ്പ് കോർത്ത് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും മുൻ മന്ത്രി വി ശിവൻകുട്ടിയും

പി എം ശ്രീ വിഷയത്തിൽ വീണ്ടും കൊമ്പ് കോർത്ത് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും മുൻ മന്ത്രി വി ശിവൻകുട്ടിയും. പി എം ശ്രീയിൽ LDF പണം വാങ്ങിയെന്ന വാദം പൊളിഞ്ഞെന്നും, UDF മാപ്പ് പറയണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ശിവൻകുട്ടി തെറ്റിദ്ധാരണ പരത്തുകയാണെന്നും, പിന്മാറാൻ കഴിയാത്ത കരാറിലാണ് LDF ഒപ്പിട്ടതെന്നുമായിരുന്നു മന്ത്രി എൻ ഷംസുദ്ദീൻ്റെ പ്രതികരണം.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട കേന്ദ്ര ആവിഷ്കൃത സ്‌കൂൾ പദ്ധതിയായ പി എം ശ്രീയെ ചൊല്ലി വീണ്ടും തർക്കം മുറുകുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം പണം വാങ്ങിയിട്ടില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് UDF ഗവൺമെൻ്റിനെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും രംഗത്ത് എത്തിയത്.

ത്ത പദ്ധതിയിലാണ് എൽഡിഎഫ് ഒപ്പിട്ടതെന്നും, കഴിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് പിന്മാറിയില്ല എന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ പ്രതികരണം.

പി എം ശ്രീയുമായി ബന്ധപ്പെട്ട് വീണ്ടും ഉപസമിതി യോഗം ചേരും. ഉപസമിതി ആളുകളെ കേൾക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പൈലറ്റ് പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ 33കാരന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്

എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം രൂപ വിലവരുമെന്ന്് പൊലീസ് പറഞ്ഞു. മുന്‍പ് ഒരു സ്വകാര്യ എയര്‍ലൈനില്‍ പൈലറ്റായി പ്രവര്‍ത്തിച്ച അര്‍ഷാദ് അലി നിലവില്‍ ഒരു കമ്പനിയിലും പ്രവര്‍ത്തിക്കുന്നില്ല.

നോയിഡയിലെ സുഹൃത്തില്‍ നിന്നാണ് അഞ്ചു ലക്ഷം രൂപ നല്‍കി എംഡിഎംഎ വാങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. തുടക്കത്തില്‍ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയത്. സാമ്പത്തിക നേട്ടം മനസിലാക്കിയാണ് ലഹരിമരുന്നു വില്‍പനയിലേക്കു കടന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ലഹരിമരുന്നു വില്‍പനയ്ക്കു ശേഷം ബാക്കി തുക നല്‍കാനായിരുന്നു ധാരണ.

പുനര്‍ജനിയുമായി ,വിഡി സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല, സിബിഐക്കു വിടാന്‍ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിത നീക്കം

തിരുവനന്തപുരം: പുനര്‍ജനിയുമായി ബന്ധപ്പെട്ട് വിഡി സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാന്‍ ധനസമാഹാരണം നടത്താന്‍ വേണ്ടി വിഡി സതീശന്‍ വിദേശയാത്ര നടത്തിയെന്നും, യാത്രയില്‍ ധനസമാഹരണം നടത്തിയെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണം നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. എറണാകുളം ആസ്ഥാനമായ സന്നദ്ധ സംഘടനയായ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴിയാണ് പുനര്‍ജനി പദ്ധതി നടപ്പാക്കിയത്. ഫണ്ടുകള്‍ കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് വഴിയും ഫൗണ്ടേഷനിലെ എഫ്‌സിആര്‍എ അക്കൗണ്ട് വഴിയുമാണെന്ന് വിജിലന്‍സ് കണ്ടെത്തി. അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വിഡി സതീശന് അതില്‍ ഒരു പങ്കും ഉണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സ് അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ല. വിജിലന്‍സിന് ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടാണ് ഈ കേസ് അവസാനിപ്പിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കേസ് സിബിഐക്കു വിടാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സതീശന്‍ നേരിട്ട് ഒരു രൂപയുടെ ഇടപാടും നടത്തിയിട്ടില്ല. ഭരണം മാറിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതല്ലെന്നും ഫയലുകള്‍ വിശദമായി പഠിച്ചശേഷം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടികള്‍ അവസാനിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് 68 കാരന് ദാരുണാന്ത്യം

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരൻ മരിച്ചു. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ടൗണിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്നിട്ട് ഏറെ സമയം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.
കൊല്ലം ജില്ലയിലെ കിഴക്കൻ വനമേഖലകളിൽ വന്യജീവി ആക്രമണം പതിവാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണെന്നും, കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ താൽക്കാലികമായി ഓടിച്ചുവിടുന്നതല്ലാതെ ശാശ്വത പരിഹാര നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ഇതിനിടെ തിരുവനന്തപുരം പാലോട്–മൈലമൂട് റോഡിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ആശങ്കയുയർത്തി. കഴിഞ്ഞ രാത്രി വാഹനയാത്രക്കാരാണ് സുമതി വളവിന് സമീപം റോഡരികിൽ കൂട്ടമായി നിൽക്കുന്ന കാട്ടുപോത്തുകളെ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാണ്ടിയൻപാറ ഭാഗത്ത് ബൈക്ക് യാത്രക്കാർക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു.
തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ കണക്കിലെടുത്ത് അതിർത്തി വനമേഖലകളിൽ സുരക്ഷ ശക്തമാക്കണമെന്നും, ശാശ്വത പ്രതിരോധ നടപടികൾ നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം.യുഡിഎഫ് യോഗം ഇന്ന് ചേരും.രാവിലെ 11 മണിക്ക് ക്ലിഫ് ഹൗസിൽ ആണ് യോഗം. കൃത്യം രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് യോഗം ചേരുന്നത്. വീര്യം കുറഞ്ഞ മദ്യം അനുവദിക്കണമോ എന്ന് പരിശോധിക്കാൻ യുഡിഎഫ് ഉപസമിതിയെ നിശ്ചയിച്ചേക്കും. പി എം ശ്രീയിൽ നിലപാട് എടുക്കാനും ഉപസമിതി വന്നേക്കും.
ബോർഡ് കോർപ്പറേഷൻ വിഭജനമാകും മറ്റൊരു അജണ്ട.

ഘടകകക്ഷിയിലെ പ്രധാനപ്പെട്ട നേതാക്കൾക്ക് നൽകേണ്ട ക്യാബിനറ്റ് പദവികളും യോഗം തീരുമാനിച്ചേക്കും .യുഡിഎഫ് യോഗം ചേരാത്തതിൽ ഘടകകക്ഷികൾ അതൃപ്ത്തി അറിയിച്ചിരുന്നു. ബോർഡ് കോർപ്പറേഷൻ വിഭജനം അടക്കം നടക്കാത്തതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി തുടരുന്നതിനിടെ ആണ് യോഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ , പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി:അതിരുകടന്നവര്‍ക്ക് പണി വരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം. എക്‌സ് മാത്രമല്ല മറ്റു സമൂഹമാധ്യമങ്ങളും വൈകാതെ ലിസ്റ്റിലെത്തും.

ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ജൂലൈ 20ന് നടന്ന ചലോ സംസദ് മാര്‍ച്ചിനിടെയും തുടര്‍ന്നുണ്ടായ പൊലീസ് നടപടികള്‍ക്ക് ശേഷവും പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച പോസ്റ്റുകളും വിഡിയോകളും ഉടനടി നീക്കം ചെയ്യാനും അക്കൗണ്ട് ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനും പൊലീസ് പ്ലോറ്റ്‌ഫോമുകളോട് നിര്‍ദ്ദേശിച്ചു.

അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തതിന്റെയും ലോഗ് ഔട്ട് ചെയ്തതിന്റെയും കൃത്യമായ സമയവും തീയതിയും, അന്വേഷണത്തിന് സഹായിക്കുന്ന മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവയാണ് പൊലീസ് നോട്ടീസില്‍ തേടിയത്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചില പോസ്റ്റുകളും വിഡിയോകളും ഇതിനകം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനിയും നിയമവിരുദ്ധ പോസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് സൈബര്‍ സംഘം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു

കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബഷീര്‍ നിലത്ത് വീണു. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ബഷീര്‍ ചുമട്ടുതൊഴിലാളിയാണ്. പണിക്ക് പോകുന്നതിനിടെയായിരുന്നു അപകടം