പഴം പുളിശ്ശേരി റെഡി…. ഞൊടിയിടയില്‍…

മലയാളിയുടെ ഭക്ഷണ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുളിശ്ശേരി. പച്ചക്കറികള്‍ കൊണ്ടുമാത്രമല്ല പഴവര്‍ഗങ്ങള്‍ ആയ മാമ്പഴം, കൈതച്ചക്ക, ഏത്തപ്പഴം എന്നിവ കൊണ്ടും പുളിശ്ശേരി ഉണ്ടാക്കാറുണ്ട്. എളുപ്പത്തില്‍ പഴം പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ചേരുവകള്‍

  • നേന്ത്രപ്പഴം പഴുത്തത് 2
  • അരമുറി നാളികേരം ചിരകിയത്
  • നല്ല ജീരകം മഞ്ഞള്‍പൊടി മുളകുപൊടി 3 പച്ചമുളക്
  • തൈര്
  • ഉണക്കമുളക് ഉലുവ കടുക് കറിവേപ്പില

ഉണ്ടാക്കുന്ന വിധം
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളത്തില്‍, അര സ്പൂണ്‍ മുളകുപൊടി കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി മൂന്ന് പച്ചമുളക് കീറിയതും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. നാളികേരവും അല്പം നല്ലജീരകവും രണ്ടല്ലി കറിവേപ്പിലയും നല്ലപോലെ അരച്ചുവയ്ക്കുക.
പഴം വെന്താല്‍ അതിലേക്ക് അരപ്പ് ചേര്‍ക്കുക, അരപ്പു തിളക്കുമ്പോള്‍ അതിലേക്കു തൈര് ഒഴിക്കുക, തൈര് അധികം തിളയ്ക്കാന്‍ പാടില്ല. ഇനി ഇതിലേക്ക് കടുകും ഉണക്കമുളകും കറിവേപ്പിലയും വറുത്തിടുക. പഴം പുളിശ്ശേരി റെഡി.

Advertisement