ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ്: 6 പ്രോജക്ട് സ്റ്റാഫ്

ബം​ഗളുരു: മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ സെന്റർ ഓഫ് എക്സലൻസ് ഫോർ സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളത്തിൽ ആറ് പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലാണ് നിയമനം.

തസ്തിക, യോഗ്യത, പ്രായപരിധി:

∙പ്രോജക്ട് ഡയറക്ടർ: പിഎച്ച്ഡി ലിങ്ക്വിസ്റ്റിസ്റ്റിക്സ്/ലിറ്ററേച്ചർ (മലയാള ഭാഷയുമായി ബന്ധപ്പെട്ട്), 15 വർഷ അധ്യാപന/റിസർച് പരിചയം, മൂന്ന് വർഷ അഡ്മിനിസ്ട്രേറ്റീവ് പരിചയം, 65.

∙അസിസ്റ്റന്റ് ഗ്രേഡ് I (അക്കൗണ്ട്സ്/അഡ്മിൻ) യുഡിസി, ലൈബ്രറി അസിസ്റ്റന്റ്: ബിരുദം, അഞ്ച് വർഷ പരിചയം, ഇംഗ്ലിഷ്, മലയാളത്തിൽ ടൈപ്പിങ് അറിവ് (കംപ്യൂട്ടർ), എംഎസ് ഓഫിസ് പരിചയം, 45.

∙അസിസ്റ്റന്റ് ഗ്രേഡ് II (അക്കൗണ്ട്സ്/അഡ്മിൻ) എൽഡിസി: ബിരുദം, 2 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളത്തിൽ ടൈപ്പിങ് അറിവ് (കംപ്യൂട്ടർ), എംഎസ് ഓഫിസ് പരിചയം, 40.

∙ലൈബ്രറി അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ്, മലയാളത്തിൽ ടൈപ്പിങ് അറിവ് (കംപ്യൂട്ടർ), എംഎസ് ഓഫിസ് പരിചയം, 45.

∙എംടിഎസ്: പിയുസി ജയം, കംപ്യൂട്ടർ പരിജ്ഞാനം, 40. www.mgu.ac.in

Advertisement