റെയിൽവേ വിളിക്കുന്നു

Advertisement

പട്ന ആസ്ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1832 അപ്രന്റിസ് അവസരം. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർമാൻ, ടേണർ, മെഷിനിസ്റ്റ്, വെൽഡർ (ജി & ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), എംഎംടിഎം, മെക്കാനിക് (ആർ & എസി), ബ്ലാക്സ്മിത്ത്, പെയിന്റർ, ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ, പെയിന്റർ/ ജനറൽ, ലബോറട്ടറി അസിസ്റ്റന്റ്, മെഷിനിസ്റ്റ്‌/ ഗ്രൈൻഡർ, മെക്കാനിക് എംവി.

∙ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്.

∙ പ്രായം: 15–24. അർഹർക്ക് ഇളവ്.
∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം.
∙ തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.
∙ ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.rrcecr.gov.in

Advertisement