മൂക്കിൽ വിരലിടുന്നവരാണോ നിങ്ങൾ? ഇതൊന്ന് ശ്രദ്ധിക്കൂ

Advertisement

മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവർക്ക് അൾഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന് പഠന റിപ്പോർട്ട്. പലതരം രോഗകാരികൾ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അൾഷിമേഴ്‌സ് സാധ്യത കൂടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബയോമോളിക്യൂൾസ് എന്ന ജേർണലിലാണ്. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫംഗൽ രോഗകാരികൾ ഘ്രാണവ്യവസ്ഥയിലേക്കും മസ്തിഷ്‌കത്തിലേക്കും പ്രവേശിക്കുന്നു. തുടർച്ചയായി മൂക്കിൽ വിരലിടുന്നവരിൽ ഇത്തരത്തിൽ അണുക്കൾ മൂക്കിലൂടെ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ച് വീക്കമുണ്ടാക്കുന്നു. ഇതാണ് അൾഷിമേഴ്‌സിനു കാരണമാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മൂക്കിൽ ഇടയ്ക്കിടെ വിരലിടുന്നത് മൂലം മസ്തിഷ്‌കത്തിൽ അണുക്കൾ കൂടുതലാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇവ പലപ്പോഴും ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും വീക്കമുണ്ടാക്കുകയും അൾഷിമേഴ്‌സിനു കാരണമാകുന്ന ഉപദ്രവകാരികളായ പ്രോട്ടീനുകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യമസ്തിഷ്‌കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മറവി രോഗം. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന രോഗമാണിത്.

Advertisement