കരുനാഗപ്പള്ളി കോടതിയ്ക്കു സമീപം മുണ്ടകപ്പാടത്തിന്റെ തീരങ്ങള്‍ നികത്തുന്നു

Advertisement

കരുനാഗപ്പള്ളി . കോടതിയ്ക്കു സമീപം മുണ്ടകപ്പാടത്തിന്റെ തീരങ്ങള്‍ നികത്തുന്നു. റവന്യൂ വകുപ്പിന്റെ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ചാണ് നികത്തല്‍. ചില ഉന്നത ഇടപെടലകളും നികത്തലിനു സഹായകമായി ഉണ്ടെന്നാണ് സൂചന

ചെറു തോടുകള്‍ സംഗമിച്ചാണ് മുണ്ടകപ്പാടത്തിന്റെ രൂപപ്പെടല്‍. ഇവിടെ നിന്നും മാര്‍ക്കറ്റ് റോഡിലെ ഓട വഴി കന്നേറ്റിക്കായലിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. കരുനാഗപ്പള്ളിയിലെ പുതിയ കോടതി സമുച്ചയത്തിനോടു ചേര്‍ന്നു കിടക്കുന്ന മുണ്ടകപ്പാടത്തിന്റെ ഓരമാണ് വില്ലേജ് ഓഫീസറുടെ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് നികത്തുന്നത്. അവധി ദിനങ്ങളിലും രാത്രിയിലുമായാണ് ഇവിടെ നികത്തല്‍ നടക്കുന്നത്. ഭൂമാഫിയയുടെ ഇടപെടലാണ് നികത്തലിനു പിന്നിലെന്നാണ് സൂചന. സ്‌റ്റോപ്പ് മെമ്മോ നല്‍കിയ വില്ലേജ് ഓഫീസറെ അസഭ്യം പറയുകയും ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവവുമുണ്ടായി. നികത്താനുപയോഗിച്ച അര്‍ബാന ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തതിത്തെുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ക്കു നേരെ ഭീഷണി ഉയര്‍ന്നത്. ഇതിനു ശേഷമാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. മെമ്മോ അവഗണിച്ചും നികത്തല്‍ തുടരുന്നു. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തില്‍ നിര്‍ണായക സ്വാധീനം മുണ്ടകപ്പാടത്തിനുണ്ട്. ഇതിന്റെ ഓരങ്ങള്‍ ഇല്ലാതാകുന്നതോടെ മുണ്ടകപ്പാടവും ഓര്‍മ മാത്രമാകും.ഇതേ സമയം മുണ്ടകപ്പാടത്തെ നികത്തലില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട് (ബൈറ്റ്). നികത്തലിനെതിരെ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് കൊടി കുത്തി. നികത്തല്‍ തുടര്‍ന്നാല്‍ നിയമ നടപടി ഉള്‍പ്പെടെ സ്വീകരി്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

Advertisement