അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണമേറ്റയാള്‍ മരിച്ചു

Advertisement

തൃശ്ശൂര്‍. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി 47 വയസ്സുള്ള ഷാജിയാണ് മരിച്ചത്. ഝാർഖണ്ഡ് സ്വദേശി റെസ്ക് അസ്തയാണ് ആക്രമിച്ചത്.ജനുവരി 30ന് പുലർച്ചെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.ഷാജിയുടെ മകനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഷാജി മരിക്കുകയായിരുന്നു

Advertisement