കൊളസ്ട്രോൾ ഉണ്ടോ? സൂക്ഷിക്കുക; ഇത് ലിവർ ക്യാൻസറിന് കാരണമായേക്കാം

ഉയർന്ന രീതിയിലെ കൊളസ്‌ട്രോൾ ഡയറ്റ് ലിവർ ക്യാൻസറിലേയ്ക്കു കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ലിവറിനെ ബാധിയ്ക്കുന്ന ഫാറ്റി ലിവറാണ് ഇത്തരം ക്യാൻസറിലേയ്ക്കു നയിക്കുന്ന ഒന്ന്.

ക്യാൻസർ കോശങ്ങളിൽ സാധാരണ കോശങ്ങളിനേക്കാൾ കൂടുതൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട്. ക്യാൻസറിന് കൊളസ്‌ട്രോൾ കാരണമാകുന്നുവെന്നു പറയുന്നതിന്റെ കാരണം ഒന്ന് ഇതു തന്നെയാണ്. അമിത മദ്യപാനം ഈ പ്രശ്‌നത്തിനുള്ള ഒരു കാരണമാണ്. എന്നാൽ മദ്യം മാത്രമല്ല, കൊഴുപ്പേറിയ ഭക്ഷണവും കാരണമാണ്. മദ്യം കൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ ലിവർ ക്യാൻസറിലേയ്ക്കു മറാനുള്ള സാധ്യത ഏറെയാണന്നു പഠനങ്ങൾ പറയുന്നു. നോൺആൽക്കഹോളിക് സ്റ്റേറ്റോഹെപ്പറ്റൈറ്റിസാണ് കരൾ ക്യാൻസറിലേയ്ക്കു നയിക്കുന്നത്. ഇത്തരം ഫാറ്റി ലിവർ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിയ്ക്കില്ല. ഇതാണ് നിയന്ത്രിയ്ക്കാതെയിരുന്നാൽ സാവാധാനം കരൾ ക്യാൻസറിനു കാരണമാകുന്നത്.

കൊളസ്‌ട്രോൾ അധികമുള്ള ഡയറ്റ് അഥവാ എൽഡിഎൽ കൊളസ്‌ട്രോൾ ലിവറിൽ കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാകും. ഇത് ലിവർ പ്രവർത്തനങ്ങളെ ബാധിയ്ക്കും. കൊളസ്‌ട്രോളും കൊഴുപ്പും നീക്കാൻ ലിവറിന് സാധിയ്ക്കില്ല. ഇത് ശരീരത്തെ ബാധിയ്ക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോൾ സാധാരണ ഗതിയിൽ ഹൃദയത്തെ ബാധിയ്ക്കും. ഇത് രക്തധമനികളിൽ അടിഞ്ഞു കൂടി രക്തപ്രവാഹം ശരിയായി നടക്കുന്നതു തടയും. ഇതു വഴി ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യതകൾ കൂടുതലുമാണ്. കൊളസ്‌ട്രോൾ കൂടുതലുള്ള ഡയറ്റ് ക്യാൻസറിന്, പ്രത്യേകിച്ചും ലിവർ ക്യാൻസറിന് കാരണമാകുന്നതായാണ് പഠനങ്ങൾ പറയുന്നത്.

ലിവർ ക്യാൻസറിനു മാത്രമല്ല, കോളൻ ക്യാൻസറിനും ഇതു കാരണമാകുന്നു. അതേ സമയം കൊളസ്‌ട്രോൾ ഉണ്ടെങ്കിലും ക്യാൻസർ തടയാൻ ശേഷിയുളള ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ചെമ്മീൻ, മുട്ട, സീ ഫുഡുകൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപന്നങ്ങൾ, തൊലിയും കൊഴുപ്പും നീക്കിയ മിതമായ അളവിലെ ചുവന്ന ഇറച്ചി എന്നിവയെല്ലാം ഇതിൽ പെടുന്നു.

Advertisement