പൊടി അലർജി മൂലം ബുദ്ധിമുട്ടുന്നോ? അലർജിയെ പടിക്ക് പുറത്ത് നിർത്താൻ ഇത് മതിയെന്നേ

Advertisement

ചുമ, കഫക്കെട്ട്, തുമ്മൽ, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലർജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലർജിയിൽ നിന്ന് ആശ്വാസം നേടാൻ ചില പരിഹാര മാർഗങ്ങൾ അറിയാം.

പൊടി അലർജിയുടെ മറ്റൊരു ചികിത്സയാണ് ആവി പിടിക്കുന്നത്. ദിവസവും 10 മിനിറ്റെങ്കിലും ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുന്നത് അലർജിയിൽ നിന്ന് ആശ്വാസം നേടാനും ശരീരത്തിനും നല്ലതാണ്. വിറ്റാമിൻ സി പൊടി അലർജിയിൽ നിന്നും എളുപ്പത്തിൽ ആശ്വാസം ലഭിക്കാൻ നല്ലതാണ്. മധുര നാരങ്ങ, ഓറഞ്ച്, എന്നിവ വിറ്റാമിൻ സിയുടെ ഉറവിടമാണ്. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കൂടും. അതിലൂടെ തുമ്മൽ, ശ്വാസതടസ്സം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നു.

അലർജിയുടെ പ്രധാന കാരണം ശരീരത്തിൽ രോഗ പ്രതിരോധശേഷി കുറയുന്നതാണ്. ശരീരത്തിൽ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാൻ അവശ്യമുള്ള ബാക്ടീരിയ ശരീരത്തിൽ ആവശ്യമാണ്. തൈര്, യോഗർട്ട് എന്നിവയുടെ ഉപയോഗം ശരീരത്തിലെ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാൻ സഹായിക്കും.

Advertisement