ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണിൽ പ്രാവിനെ പോലെ പാറി നടന്ന് പ്രിയങ്ക

പാരീസ്: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിലെ ഇപ്പോൾ ട്രെൻഡിംഗ്. പ്രമുഖ ജുവലറി ബ്രാൻഡായ ബൾഗാരിയുടെ പ്രൊമോഷന് പാരീസിലെത്തിയതായിരുന്നു താരം.

വൈറ്റ് ആൻഡ് ബ്ലാക്ക് ഗൗണിൽ ഒരു പ്രാവിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു പ്രിയങ്കയുടെ ലുക്ക്. റോബർട്ട് വുൺ ആണ് മനോഹരമായ ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

ഗൗണിന് നൽകിയിരിക്കുന്ന ഡീപ് വി നെക്കും പ്രൗഢി കൂട്ടുന്നു. താരത്തിന്റെ പുതിയ ലുക്ക് കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. വളരെ മനോഹരമായിരിക്കുന്നുവെന്നും ക്വീൻ പ്രിയങ്ക എന്നുമൊക്കെയാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം,​ ബൾഗാരി തിരഞ്ഞെടുത്തത് തങ്ങളുടെ ബ്രാൻഡിന് ഏറ്റവും അനുയോജ്യമായ താരത്തെയാണെന്നും ചിലർ കമന്റുകളിൽ എഴുതിയിട്ടുണ്ട്. എന്തായാലും ബോളിവുഡിൽ മികച്ച ഫാഷൻ സെൻസുള്ള താരങ്ങളിലൊരാളായിട്ടാണ് പ്രിയങ്കയെ സ്റ്റൈലിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്.

പൊതുവേദികളിലെല്ലാം വളരെ സ്റ്റൈലിഷായിട്ടും വ്യത്യസ്തയായിട്ടുമാണ് പ്രിയങ്ക എത്തുന്നത്. ഇത്തവണ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണിനൊപ്പം മിനിമൽ മേക്കപ്പിലാണ് താരം എത്തിയത്. മാലയും കമ്മലും മാത്രമാണ് ആക്സസറീസായി നൽകിയിട്ടുള്ളത്.

Advertisement