മനസ് തുറന്ന് ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ഇടവേള ബാബു.

മാത്രമല്ല താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയാണ് അദ്ദേഹം. താരസംഘടനയിൽ കാര്യങ്ങളെല്ലാം ചലിപ്പിക്കുന്നത് ബാബുവാണ്. തികഞ്ഞ ഉത്തരവാദിത്ത ബോധമാണ് ബാബുവിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇടവേള ബാബു വിവാഹം കഴിക്കാത്തത് തങ്ങൾക്കൊക്കെ വേണ്ടിയാണെന്ന് നടി മേനക ‘അമ്മ’യുടെ ഒരു ചടങ്ങിൽ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതാ വിവാഹം കഴിക്കാതെ ബാച്ച്‌ലർ ലൈഫ് നയിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.


ബാച്ച്‌ലർ ലൈഫ് ആകുമ്ബോൾ ഒരുപാട് സമയം നമ്മുടെ കൈയിൽ ഉണ്ടാകുമെന്നാണ് ബാബു പറയുന്നത്. ഫാമിലി ലൈഫ് നടത്തുന്നില്ല എന്ന് പറയാൻ പറ്റില്ല. വീട്ടിൽ ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം താനാണ് നോക്കുന്നതെന്നും ബാബു പറഞ്ഞു.

നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്ബോൾ വിവാഹം ചെയ്യുക. അവിവാഹിതനായാൽ കുറച്ച്‌ നുണ പറഞ്ഞാൽ മതി. സുഹൃത്തുക്കൾക്ക് എട്ടു മണി കഴിഞ്ഞാൽ ഭാര്യമാരുടെ കോൾ വരും ‘പുറപ്പെട്ടു’, ‘അവിടെയെത്തി’ എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാൽ അപ്പോൾ തന്നെ താൻ ഉറങ്ങും. ഒരു ടെൻഷനുമില്ല. എന്നാൽ പലർക്കും ഗുളിക വേണം. അല്ലെങ്കിൽ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാൽ നമ്മൾ ചിന്തിക്കാത്ത വശങ്ങൾ വരെ കണ്ടെത്തുന്ന ആൾ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കിൽ ബാച്ചിലർ ലൈഫാണ് നല്ലതെന്നും ഇടവേള ബാബു പറഞ്ഞു.

Advertisement