Home Lifestyle Entertainment ‘ഞാനാ കാർത്തികേയൻ…. മംഗലശേരി…’ എല്‍ 366 ലൊക്കേഷന്‍ വിഡിയോ വൈറൽ

‘ഞാനാ കാർത്തികേയൻ…. മംഗലശേരി…’ എല്‍ 366 ലൊക്കേഷന്‍ വിഡിയോ വൈറൽ

Advertisement

തുടരും എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒരുമിക്കുന്ന ചിത്രമാണ് എല്‍ 366. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ടിഎസ് ലവ്‌ലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു.

തരുണും മോഹന്‍ലാലും ഇത്തവണ എന്താണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇതിനിടെ എല്‍ 366 ന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായാണ്.


വെള്ളമുണ്ടും ഗ്രേ ഷര്‍ട്ടുമാണ് വിഡിയോയിലെ മോഹന്‍ലാലിന്റെ വേഷം. രാവണപ്രഭുവിന്റെ ബിജിഎമ്മിലാണ് വിഡിയോ. മീശ പിരിച്ച്, രാവണുപ്രഭുവിലെ മംഗലശ്ശേരി കാര്‍ത്തികേയനെ ഓര്‍മിപ്പിക്കുന്ന ലുക്കിലാണ് മോഹന്‍ലാലെത്തുന്തന്. വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്. ലുക്ക് ഗംഭീരമായിട്ടുണ്ടെന്നും തുടരും പോലെ ഒരിക്കല്‍ കൂടി വിന്റേജ് മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ തരുണിന് സാധിച്ചാല്‍ തീപാറുമെന്നും ആരാധകര്‍ പറയുന്നു.

Advertisement