കൊവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ… ആടുജീവിതം സിനിമക്ക് മുൻപെ ഡോക്യൂമെന്ററി

Advertisement

പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഒരു ഭാഗം ജോർദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ചിത്രീകരിച്ചത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആറുപതു ദിവസത്തോളമാണ് സിനിമയുടെ ടീം ജോർദാനിൽ കുടുങ്ങിയത്. ആടു ജീവിതം റിലീസ് ചെയ്യുന്നതിന് മുൻപ് കോവിഡ് കാലം ടീം അതിജീവിതത്തിനെ കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.
കൊവിഡ് കാലത്ത് നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും പിന്നീട് അതെല്ലാം തരണം ചെയ്തതടക്കമുള്ള ടീം അംഗങ്ങളുടെ ഓർമ്മകളിലൂടെയുള്ള ഒരു യാത്രയാണ് കൊറോണ ഡേയ്സ്. ചിത്രത്തിന് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് അന്ന് ഭാരം കുറച്ചിരുന്നു. അതിനാല്‍ ചിത്രീകരണം മാറ്റുന്നതും നീട്ടിവെക്കുന്നതും വെല്ലുവിളിയായിരുന്നു. കൊവിഡ് കാലത്ത് ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നുവെന്ന് സംവിധായകൻ ബ്ലസി പറയുന്നു.

Advertisement