പടിക്കൽ കലമുടച്ച് ഇന്ത്യൻ യുവനിര… കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ

Advertisement

അണ്ടര്‍19 ലോകകീരീടത്തില്‍ ഇന്ത്യൻ യുവ നിര കളിമറന്നു. ഒടുവിൽ 79 റണ്‍സിന് ഓസ്ട്രേലിയ കപ്പിൽ മുത്തമിട്ടു. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത് 174 റണ്‍സ് മാത്രം.
അര്‍ഷിന്‍ കുല്‍ക്കര്‍ണി (മൂന്ന്), മുഷീര്‍ ഖാന്‍ (22), ഉദയ് സഹറാന്‍ (എട്ട്), സച്ചിന്‍ ദാസ് (ഒന്‍പത്), പ്രിയന്‍ഷു (ഒന്‍പത്), ആരവെല്ലി അവനിഷ് (പൂജ്യം) ആദര്‍ശ് സിങ് (47), രാജ് ലിംബാനി (പൂജ്യം) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. ഓപ്പണര്‍ ആദര്‍ശ് സിങ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.
55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

Advertisement