മലയാളികളുടെ മനസ്സിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ മുൻനിര നായികമാരിൽ ഒരാളാണ് രജിഷ വിജയൻ. ഇപ്പോൾ താരം പ്രണയത്തിൽ ആണെന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്തുവരുന്നത്.
ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ് പങ്കുവച്ച പോസ്റ്റാണ് ഈ ചർച്ചകൾക്ക് ആധാരം. ‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍’, എന്നാണ് രജിഷയ്ക്ക് ഒപ്പമുള്ള ഫോട്ടോകളുമായി ടോബി കുറിച്ചത്. പിന്നാലെ കമന്റുമായി രജിഷയും രംഗത്ത് എത്തി. 1461 = 30 x ? + 1 x ? – 1 x ? – 2 x ? എന്നാണ് ഒന്നിച്ചുള്ള ദിവസങ്ങൾ കൗണ്ട് ചെയ്ത് രജിഷ കമന്റിട്ടത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.
ആരാധകർക്ക് ഒപ്പം അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിന്‍ ഷെരീഫ് എന്നി സെലിബ്രിറ്റികളും രജിഷയ്ക്കും ടോബിക്കും ആശംസയുമായി രംഗത്ത് എത്തി.
രജിഷ വിജയൻ പ്രണയത്തിൽ?
Advertisement