രംഗന്‍ എന്ന ഗുണ്ടയുടെ വേഷത്തില്‍ ഫഹദ് ഫാസില്‍… ആവേശം സിനിമയുടെ ടീസര്‍ പുറത്ത്

Advertisement

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ആവേശം സിനിമയുടെ ടീസര്‍ പുറത്ത്. ആക്ഷനും കോമഡിക്കും പ്രാധാന്യം കിട്ടുന്ന ചിത്രത്തില്‍ രംഗന്‍ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.
ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രോമാഞ്ചത്തിന്റെ സ്പിന്‍ ഓഫായിരിക്കും ആവേശം എന്നും റിപ്പോര്‍ട്ടുകളുണ്ട്. രോമാഞ്ചത്തില്‍ നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിന്‍ ഗോപു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
രോമാഞ്ചത്തെ പോലെ ബെംഗളൂരൂ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. കോളജ് കുട്ടികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്.

Advertisement