സിനിമ പ്രേക്ഷകരുടെ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ‘ആടുജീവിതം’ ഏപ്രില്‍ പത്തിന് തീയറ്ററുകളിലെത്തും

സിനിമ പ്രേക്ഷകരുടെ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ബ്ലെസി-പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ ഏപ്രില്‍ പത്തിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മരുഭൂമിയിലൂടെ നടന്നു വരുന്ന നായകന്റെ രൂപവും ദൃശ്യപശ്ചാത്തലവുമാണ് റിലീസ് വീഡിയോയില്‍ ഉള്ളത്.
2018 മാര്‍ച്ചില്‍ കേരളത്തിലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഷൂട്ടിങ് നടന്നു. 2022 ജൂലൈയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് കാലത്ത് അഭിനേതാക്കളടക്കം 58 പേരടങ്ങിയ സംഘം എഴുപത് ദിവസത്തോളം ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു. പൃഥ്വിരാജിനൊപ്പം അമല പോള്‍, ശോഭ മോഹന്‍ തുടങ്ങിയവരും മറ്റ് ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും ചിത്രത്തിലുണ്ട്.

Advertisement