ജവാനിലെ ഷാരൂഖിന് ഇഷ്ടപ്പെട്ട ഗാനം പുറത്തിറങ്ങി

ആരാധകര്‍ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചലേയ എന്ന ഹിന്ദി വേര്‍ഷനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കിങ് ഖാനുമാണ് ഗാനരംഗത്തിലെത്തുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങ്ങും ശില്‍പ റാവുവും ചേര്‍ന്നാണ്.
ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ചലേയ ആണെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേര്‍ന്നു പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ അനിരുദ്ധ് തന്നെയാണ്. തെലുങ്കു വേര്‍ഷന്‍ പാടിയിരിക്കുന്നത് ആദിത്യ ആര്‍.കെയും പ്രിയ മാലിയും ചേര്‍ന്നാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജവാനിലെ ആദ്യ ഗാനം സിന്ദാ ബന്ത ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു.

Advertisement