ജയിലറില്‍ തകര്‍ത്താടി ലാലേട്ടന്‍…

Advertisement

ഇന്ന് റിലീസ് ചെയ്ത രജനീകാന്ത്-മോഹന്‍ലാല്‍ ചിത്രം ജയിലറിന് ഗംഭീര വരവേല്‍പ്പാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജയിലറില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തില്‍ താരത്തിന്റെ വരവിനായി ആരാധകര്‍ കാത്തിരുന്നത്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെ മോഹന്‍ലാലിന്റെ അതിഥി റോള്‍ മികച്ച പ്രതികരണവുമായാണ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്.
10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനെ കൃത്യമായി ഉപയോഗിക്കാന്‍ സംവിധായകന്‍ നെല്‍സണിനായി എന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement