‘എന്റെ പ്രിയതമന്‍ ഷാനുവിന് ജന്മദിനാശംസകള്‍. നീ വജ്രത്തെപ്പോലെ വെട്ടിതിളങ്ങട്ടെ’….ഫഹദിന് പിറന്നാള്‍ ആശംസയുമായി നസ്രിയ

നടന്‍ ഫഹദ് ഫാസിലിന് ഇന്ന് 41-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി എടുത്ത ചിത്രം പങ്കുവച്ച് ആശംസ കുറിപ്പുമായി എത്തിയിരിക്കുകയാണ് നസ്രിയ. തന്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷാനുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. നിന്നെപ്പോലെ നീ മാത്രമേയുള്ളൂവെന്നും ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക എടുത്ത ചിത്രം തന്നെ പിറന്നാള്‍ ദിനത്തില്‍ പങ്കുവയ്ക്കുന്നുവെന്നും നസ്രിയ കുറിച്ചു.
”എന്റെ പ്രിയതമന്‍ ഷാനുവിന് ജന്മദിനാശംസകള്‍. നീ വജ്രത്തെപ്പോലെ വെട്ടിതിളങ്ങട്ടെ. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഏറ്റവും പ്രിയങ്കരനായ ഒരേ ഒരു മമ്മൂക്ക എടുത്ത ചിത്രം പങ്കുവയ്ക്കുന്നു.”നസ്രിയ പറഞ്ഞു.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’ ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയ ഫഹദിന്റെ മികച്ച പ്രകടനം ആരാധകരെ പ്രശംസ നേടി. തിയേറ്ററില്‍ വന്‍ വിജയം നേടിയ ശേഷം ജൂലൈ മാസം 27ന് ചിത്രം നെറ്റ്ഫ്‌ലിക്സിലൂടെ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായി.

Advertisement