പാതിരാത്രി വീട്ടിലെത്തി മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി കാർത്തിക് സൂര്യ

Advertisement

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗറാണ് കാർത്തിക് സൂര്യ. കാർത്തിക്കിന്റെ വ്‌ളോഗ് എപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്.

കാർത്തിക് സൂര്യ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്‍സ് ഇപ്പോൾ 2.2 മില്ല്യണ്‍സ് ആയിരിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ‘കാർത്തിക് സൂര്യ’ എന്ന തന്റെ വ്ളോഗ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് സൂര്യ വ്ളോഗറായത്. ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യെന്ന ഷോയിലെ അവതാരകൻ കൂടിയാണ് കാർത്തിക്. അവതാരകനായി കാര്‍ത്തിക് സൂര്യ ശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ ജനകീയമായ ഷോയിലെ തന്നെ വിധികർത്താവായ മഞ്ജു പിള്ളയുടെ പിറന്നാളിന് കാർത്തിക് ഒരുക്കിയ സർപ്രൈസാണ്‌ തരംഗമാകുന്നത്. സ്വന്തമായി ഉണ്ടാക്കിയ കേക്കുമായി പാതിരാത്രി പന്ത്രണ്ട് മണിക്ക് മഞ്ജുവിന്റെ വീട്ടില്‍ പോയി സര്‍പ്രൈസ് കൊടുക്കുകയായിരുന്നു. കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങാന്‍ പോകുന്നതടക്കം എല്ലാം വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേക്കിന് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങുമ്പോഴേക്കും ഏഴായിരം രൂപയോളം ബില്ല് വന്നിരുന്നുവെന്നും കേക്ക് ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ ഇലട്രിക് ബീറ്ററിന്റെ അപകാത മനസ്സിലാക്കി അതും വാങ്ങിയെന്നും വ്ളോഗില്‍ വ്യക്തമാക്കുന്നു.

ചേച്ചിക്ക് മൂക്കുത്തി ഭയങ്കര ഇഷ്‍ടമാണ്. അതുകൊണ്ട് ഒരു മൂക്കുത്തി സമ്മാനമായി കൊടുക്കാം എന്നായിരുന്നു പ്ലാന്‍. നല്ല ഭംഗിയുള്ള ഒരു ഡയമണ്ട് മൂക്കുത്തിയാണ് കാര്‍ത്തിക് മഞ്ജുവിന് വേണ്ടി വാങ്ങിയത്. മഞ്‍ജുവിന് അത് ഇഷ്‍ടപ്പെടുകയും ചെയ്‍തു.

മെയ് 10ന് ആയിരുന്നു മഞ്ജു പിള്ളയുടെ ജന്മദിനം. കാര്‍ത്തിക് സൂര്യ പങ്കുവച്ച പിറന്നാള്‍ ആശംസ പോസ്റ്റിന് താഴെ മഞ്ജു പിള്ള സര്‍പ്രൈസിന് നന്ദി കാര്‍ത്തി, നീ എനിക്ക് വേണ്ടി എടുത്ത ഏഫേര്‍ട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നൊക്കെ പറഞ്ഞ് വന്നിരുന്നു. എന്നാല്‍ അതിന്റെ പൊരുള്‍ എന്താണ് എന്ന് കാര്‍ത്തിക് സൂര്യ തന്റെ പുതിയ വ്‌ളോഗ് പുറത്ത് വിട്ടപ്പോഴാണ് മനസ്സിലാവുന്നത്. എന്തായാലും മഞ്‍ജു പിള്ളയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ ആരാധകരും ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

Advertisement