”ഹാപ്പി ആനിവേഴ്‌സറി മൈ ചെമ്പോസ്‌കാ..”വിവാഹ വാര്‍ഷികത്തില്‍ ചെമ്പന് മറിയത്തിന്റെ ആശംസ

പ്രശസ്ത സിനിമ നടനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ചെമ്പന്‍ വിനോദ് ജോസും ഭാര്യ മറിയം തോമസും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 2020 ഏപ്രില്‍ 29-നായിരുന്നു ചെമ്പന്‍ വിനോദിന്റെയും മറിയം തോമസിന്റെയും വിവാഹം നടന്നത്. നായകന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ചെമ്പന്‍ വിനോദ്. 13 വര്‍ഷമായി സിനിമ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.
ഹാസ്യ നടനായും നായകനായും വില്ലനായും സഹനടനായും ഒക്കെ ചെമ്പന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നീലവെളിച്ചം, സുലേഖ മന്‍സില്‍ എന്നീ സിനിമകളാണ് ചെമ്പന്റെ അവസാനമായി പുറത്തിറങ്ങിയത്. സുലേഖ മന്‍സിലിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുകൂടിയാണ് ചെമ്പന്‍. ചെമ്പന്റെ ഭാര്യ മറിയം തോമസാണ് തങ്ങളുടെ വിവാഹ വാര്‍ഷികത്തെ കുറിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
2020-ല്‍ ചെമ്പന്‍ മറിയത്തെ വിവാഹം ചെയ്തപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഏവരുടെയും ചര്‍ച്ച. ”ഹാപ്പി ആനിവേഴ്‌സറി മൈ ചെമ്പോസ്‌കാ..”, എന്ന ക്യാപ്ഷനോടെയാണ് ചെമ്പന്റെ ഭാര്യ മറിയം പോസ്റ്റ് പങ്കുവച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ചെമ്പനും വിവാഹ വാര്‍ഷിക ദിനത്തില്‍ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

Advertisement