സോഷ്യല്‍ മീഡിയയിലെ രാജാവ്’ദശമൂലം ദാമു’ വീണ്ടുമെത്തുമോ ? മറുപടിയുമായി സുരാജ്

സുരാജ് വെഞ്ഞാറമൂടിന്റെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘ചട്ടമ്പിനാട്’ എന്ന സിനിമയിലെ കഥാപാത്രമായ ‘ദശമൂലം ദാമു’. സോഷ്യല്‍ മീഡിയയിലെ രാജാവാണ് ദശമൂലം ദാമു. ഈ കഥാപാത്രത്തോടുള്ള മലയാളികളുടെ ഇഷ്ടം കണ്ട് ദാമുവിനെ നായകനാക്കി സിനിമയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തേക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രത്തേക്കുറിച്ചുള്ള സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്. എന്തായാലും ആ സിനിമ സംഭവിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട് ഉറപ്പുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ‘മദനോത്സവം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ അക്കാര്യം വീണ്ടും പറഞ്ഞിരിക്കുകയാണ് സുരാജ്. പ്രൊജക്റ്റ് ഒരുക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. രതീഷ് ബാലകൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. രതീഷ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്, അതുകൊണ്ട് ഞാനും അതിലുണ്ടാകും എന്ന് സുരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Advertisement