ആരാധക ഹൃദയങ്ങള്‍ കീഴടക്കി തഗ്‌സിലെ ഗാനം

Advertisement

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന മുഴു നീള ആക്‌ഷൻ ചിത്രം തഗ്സിലെ പുത്തൻ പാട്ട് ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘അഴകിയേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. സാം സി.എസ് ഈണം പകർന്ന ഗാനം കപിൽ കപിലനും ചിന്മയിയും ചേർന്ന് ആലപിച്ചിരിക്കുന്നു. വിവേക് ആണ് വരികൾ കുറിച്ചത്.
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. യുവതാരം ഹ്രിദ്ധു ഹറൂണും നടി അനശ്വര രാജനും തമ്മിലുള്ള പ്രണയമാണ് ഗാനരംഗങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. 1 മില്യനിലധികം പ്രേക്ഷകരെ പാട്ട് ഇതിനകം സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലും സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘മുംബൈക്കാർ’ എന്ന ചിത്രത്തിലും മുഖ്യ വേഷങ്ങളിലെത്തി ശ്രദ്ധ നേടിയ ഹ്രിദ്ധു ഹറൂൺ നായകനായെത്തുന്ന ചിത്രമാണ് ‘തഗ്സ്’. ഹ്രിദ്ധുവിന്റെ ആക്‌ഷൻ അരങ്ങേറ്റം കൂടിയാണിത്. സിംഹാ, ആർ.കെ.സുരേഷ്, മുനിഷ് കാന്ത്, അപ്പാനി രാജൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement