മലറിന്‍റെ പോക്ക് ആത്മീയതയിലേക്കോ,ആരാധകര്‍ ആശങ്കപ്പെടുന്നു

Advertisement

മലര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിന്‍റെ റേഞ്ച് നോക്കിയാല്‍ മതി സായ് പല്ലവിയുടെ വിലയറിയാന്‍. ഒറ്റ സിനിമയിലൂടെ ദക്ഷിണേന്ത്യയില്‍ ചെറുപ്പക്കാരുടെ ആരാധനാപാത്രമായി മാറിയ താരമാണ് സായ്. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ്.

മികച്ച നര്‍ത്തകി കൂടിയായ സായ് പല്ലവിക്ക് വലിയ ആരാധക വൃന്ദമാണ് ഉള്ളത്. 2008 ല്‍ വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ‘ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതാണ് സായ് പല്ലവിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ന് തെന്നിന്ത്യയില്‍ താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി.

സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധരുള്ള സായ് പല്ലവിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി. സായ് കുടുംബത്തോടൊപ്പം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവിയും കുടുംബവും എത്തിയിരിക്കുന്നത്.

പരമ്പരാഗത ബഡുഗ ശൈലിയിലാണ് സായ് വസ്ത്രം ധരിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന്‍ ജിത്തു എന്നിവരും ചിത്രത്തിലുണ്ട്. ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ വേറെ ഒരു ആത്മീയ പരിപാടിയിലും സായ് പല്ലവി പങ്കെടുത്തിരുന്നു.പോരേ പൂരം ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.തങ്ങളുടെ ആരാധനാപാത്രം സാവധാനം ആത്മീയതയിലേക്ക് വഴിമാറുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക.

ഗാര്‍ഗിയാണ് സായ് പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ശിവ കാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രത്തില്‍ സായ് പല്ലവി നായികയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Advertisement