വര്‍ക്കൗട്ട് നടത്തുന്ന ഒരു മസില്‍മാനും യുവ സുന്ദരിയും,ഭാമേ ഇന്തെന്താ ജൂറാസിക് പാര്‍ക്കോ

ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന ഒരു മസില്‍മാനും യുവ സുന്ദരിയും വാര്‍ത്തയായി. ഇതെന്താ ജൂറാസിക് പാര്‍ക്കോ എന്ന് ദിലീപ് ചോദിച്ച ആ അബുസലിം ആണ് മസില്‍മാന്‍. ഭാമയാണ് മസില്‍മാന്റെ ജോഡി. ആശാനും ശിഷ്യയും എന്ന പോലെയാണ് ചിത്രങ്ങളില്‍ ഇരുവരും.

ഭാമ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചതോടെ രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. ഇതാര് ശിഷ്യയും ആശാനുമോ? അങ്ങേരോട് മുട്ടാന്‍ പോവേണ്ട. പഴയ മിസ്റ്റര്‍ ഇന്ത്യയാണ്.

ഒരു ഇടികിട്ടിയാല്‍ പഞ്ചര്‍ ആവും എന്നിങ്ങനെയാണ് കമന്റുകള്‍. വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ ഭാമ ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2016 ല്‍ റിലീസ് ചെയ്ത മറുപടി ആണ് അവസാനം റിലീസ് ചെയ്ത ഭാമയുടെ മലയാള ചിത്രം. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ച താരം ടെലിവിഷന്‍ പരിപാടികളില്‍ സാന്നിദ്ധ്യം ആകാറുണ്ട്. വാസുകി എന്ന പേരില്‍ വസ്ത്ര ബ്രാന്‍ഡ് ഭാമ ആരംഭിച്ചിട്ടുണ്ട്. വെള്ളിത്തിരയിലേക്ക് ഭാമയുടെ മടങ്ങിവരവ് വൈകാതെ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement